---
title: "കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് ; ഒരാള്‍ കസ്റ്റ‍ഡിയില്‍"
english_title: "Kannur train fire case;One in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/118702/kannur-train-fire-caseone-in-custody"
published_at: "2023-06-01T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64786cd6188cd_download_(2).jpg"
keywords: []
---

# കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് ; ഒരാള്‍ കസ്റ്റ‍ഡിയില്‍

> **Lead Summary:** കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍. മുൻപ് റെയിലേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.എലത്തൂർ തീവെപ്പ് സംഭവത്തിന്‍റെ ഞെട്ടൽ മാറും മുൻപാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്സിൽ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്.

## Article Content

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍. മുൻപ് റെയിലേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.എലത്തൂർ തീവെപ്പ് സംഭവത്തിന്‍റെ ഞെട്ടൽ മാറും മുൻപാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്സിൽ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്.

കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്ത് കോച്ചിലാണ് പുലർച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയിൽപെട്ട റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.ഉടൻ അപായ സൈറൻ മുഴക്കി അധികൃതരർ ഫയഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/118702/kannur-train-fire-caseone-in-custody)