---
title: "തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു"
english_title: "Thalassery Archdiocese Corporate Entrance Festival held at St. Thomas Higher Secondary School Manikkadav"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/118757/thalassery-archdiocese-corporate-entrance-festival-held-at-st-thomas-higher-secondary-school-manikkadav"
published_at: "2023-06-01T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478a32c73a30_647881fc5ee8a_IMG-20230601-WA0222.jpg"
keywords: []
---

# തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു

> **Lead Summary:** തലശ്ശേരി: തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷനായി. ചടങ്ങിൽ പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ്സ് മേരിക്കുട്ടി തോമസ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജാൻസി കുന്നേൽ നവാഗതർക്ക് സമ്മാന കിറ്റുകൾ വിതരണം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, മുൻ പ്രധാന അധ്യാപകൻ സണ്ണി ജോൺ , സീനിയർ അസിസ്റ്റന്റ് ആനി ജോസഫ് , ടോം ജോസ് മദർ പി ടി എ പ്രസിഡന്റ് നിമിഷ ഷിന്റോ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

## Article Content

തലശ്ശേരി: തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷനായി. ചടങ്ങിൽ പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ്സ് മേരിക്കുട്ടി തോമസ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജാൻസി കുന്നേൽ നവാഗതർക്ക് സമ്മാന കിറ്റുകൾ വിതരണം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, മുൻ പ്രധാന അധ്യാപകൻ സണ്ണി ജോൺ , സീനിയർ അസിസ്റ്റന്റ് ആനി ജോസഫ് , ടോം ജോസ് മദർ പി ടി എ പ്രസിഡന്റ് നിമിഷ ഷിന്റോ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/118757/thalassery-archdiocese-corporate-entrance-festival-held-at-st-thomas-higher-secondary-school-manikkadav)