---
title: "തലശേരി റെയിൽവെ സ്റ്റേഷനിൽ ലൂപ് ലൈനും, വന്ദേ ഭാരതിന് സ്റ്റോപ്പും, ബസ് സ്റ്റാൻ്റിലേക്ക് വഴിയുമൊരുങ്ങുന്നു."
english_title: "Loop Line at Thalassery Railway Station, Stop for Vande Bharat and route to Bus Stand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/118807/loop-line-at-thalassery-railway-station-stop-for-vande-bharat-and-route-to-bus-stand"
published_at: "2023-06-01T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478d11f8f990_Untitled-1_copy.jpg"
keywords: []
---

# തലശേരി റെയിൽവെ സ്റ്റേഷനിൽ ലൂപ് ലൈനും, വന്ദേ ഭാരതിന് സ്റ്റോപ്പും, ബസ് സ്റ്റാൻ്റിലേക്ക് വഴിയുമൊരുങ്ങുന്നു.

> **Lead Summary:** തലശേരി: തലശേരി റെയിൽവെ സ്റ്റേഷനിൽ ലൂപ് ലൈനും, വന്ദേ ഭാരതിന് സ്റ്റോപ്പും, ബസ് സ്റ്റാൻ്റിലേക്ക് വഴിയുമൊരുങ്ങുന്നു. കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനാ വശ്യമായ രീതിയിൽ ലൂപ് ലൈനിനെ മാറ്റി ഒരുക്കാൻ ആലോചനയു ണ്ടെന്ന് റെയിൽവെ പാസഞ്ചേഴ്സ് എമിനിറ്റി ചെയർ മാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. കൂടാതെ ഒന്നാം ഫ്ലാറ്റ്ഫോറത്തിൽ നിന്നും പുതിയ ബസ്സ്സ്റ്റാന്റിലേക്ക് റോഡ് പണിയാനും റെയിൽവെ സന്നദ്ധമാണ്. ഇക്കാര്യത്തിൽ തലശ്ശേരി നഗരസഭയുടെ ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. 50 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും നഗരസഭാ സ്ഥലം വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

## Article Content

തലശേരി: തലശേരി റെയിൽവെ സ്റ്റേഷനിൽ ലൂപ് ലൈനും, വന്ദേ ഭാരതിന് സ്റ്റോപ്പും, ബസ് സ്റ്റാൻ്റിലേക്ക് വഴിയുമൊരുങ്ങുന്നു. കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനാ വശ്യമായ രീതിയിൽ ലൂപ് ലൈനിനെ മാറ്റി ഒരുക്കാൻ ആലോചനയു ണ്ടെന്ന് റെയിൽവെ പാസഞ്ചേഴ്സ് എമിനിറ്റി ചെയർ മാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. കൂടാതെ ഒന്നാം ഫ്ലാറ്റ്ഫോറത്തിൽ നിന്നും പുതിയ ബസ്സ്സ്റ്റാന്റിലേക്ക് റോഡ് പണിയാനും റെയിൽവെ സന്നദ്ധമാണ്. ഇക്കാര്യത്തിൽ തലശ്ശേരി നഗരസഭയുടെ ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. 50 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും നഗരസഭാ സ്ഥലം വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഈ കാര്യത്തിൽ നഗരസഭയും അനുകൂല നിലപാടിലാണു ള്ളത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ദേശം തന്നെ വേഗത്തിൽ സഞ്ചരിക്കാമെന്നതാണ്. സ്റ്റോപ്പുകൾ എത്രയും കുറയുന്നുവോ അത്രയും വേഗത്തിൽ വണ്ടിക്ക് കടന്നു പോവാനാവും. എങ്കിലും യാത്രക്കാരുടെ ആവശ്യവും റെയിൽവെ പരിഗണിക്കുമെന്ന് കൃഷ്ണദാസ് അറിയിച്ചു. റെയിൽവെസ്റ്റേഷനിലെ സൗകര്യങ്ങൾ കൂട്ടണമെന്നും അപര്യാപ്തതകൾ പരിഹരിച്ച് കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യ പ്പെട്ട് വികസന വേദി ശനിയാഴ്ച തലശ്ശേരിയിൽ ഏകദിന ഉപവാസ സമരം പ്രഖ്യാപിച്ച് വാർത്താ സമ്മേളനം ന ടത്തിയതിന് തൊട്ടുപിറകെ യായിരുന്നു ബി.ജെ.പി നേതാവ് കൂടിയായ കൃഷ്ണദാസിന്റെ റെയിൽവെ സ്റ്റേഷൻ സന്ദർശനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/118807/loop-line-at-thalassery-railway-station-stop-for-vande-bharat-and-route-to-bus-stand)