---
title: "ചൈൽഡ് പ്രൊട്ടക്ട് ടീം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു."
english_title: "Child Protect Team organized the entrance festival under the leadership of Kannur District Committee."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/118857/child-protect-team-organized-the-entrance-festival-under-the-leadership-of-kannur-district-committee"
published_at: "2023-06-02T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647972b423c36_Untitled-1_copy.jpg"
keywords: []
---

# ചൈൽഡ് പ്രൊട്ടക്ട് ടീം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** കണ്ണൂർ: കണ്ണൂർ മേലെ ചൊവ്വയിലുള്ള ക്യാപ്സ് സ്പെഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം ൽ എ ഗാനം ആലപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാപ്സ് സ്പെഷ്യൽ സ്കൂൾ മാനേജർ ബ്രദർ ജോസഫ് ചാരുപ്ലക്കിൽ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രോട്ക്ട് ടീം കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഹാഷിം ആയില്ലത്ത് മുഖ്യ ഭാഷണം നടത്തി.

## Article Content

കണ്ണൂർ: കണ്ണൂർ മേലെ ചൊവ്വയിലുള്ള ക്യാപ്സ് സ്പെഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം ൽ എ ഗാനം ആലപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാപ്സ് സ്പെഷ്യൽ സ്കൂൾ മാനേജർ ബ്രദർ ജോസഫ് ചാരുപ്ലക്കിൽ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രോട്ക്ട് ടീം കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഹാഷിം ആയില്ലത്ത് മുഖ്യ ഭാഷണം നടത്തി.

കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് സിപിടി ജില്ല അഡ്വൈസർ അഡ്വ കെ. ബിന്ദു നൽകി. പ്രിൻസിപ്പൽ കെ.എം ബീന, സി പി ടി ജില്ലാ സെക്രട്ടറി സഹദേവൻ പിലാത്തറ ജില്ലാ കോർഡിനേറ്റർ ഷൈദ പ്രവീൺ മുൻ വാർഡ് കൗൺസിലർ തൈക്കണ്ടി മുരളീധരൻ, പി ടി എ പ്രസിഡന്റ്‌ എ.പി ബാലകൃഷ്ണൻ, സിസ്റ്റർ ബിൻസി എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മധുര പലഹാരങ്ങളും, പഠനൊപകരണങ്ങളും, ഉച്ച ഭക്ഷണവും നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം വളപട്ടണം, ഹംസ ഹഷ്, ബിന്ദു ഏച്ചൂർ, സമീറ ശാലു, ജോയ്സ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/118857/child-protect-team-organized-the-entrance-festival-under-the-leadership-of-kannur-district-committee)