---
title: "തലശേരി ചേംബർ ഓഫ് കൊമേഴ്സിൻ്റെ അനുമോദനം നാളെ ; മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം"
english_title: "Acknowledgment of Thalassery Chamber of Commerce tomorrow;Plus One and Plus Two students who have obtained A Plus in all subjects can participate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/119217/acknowledgment-of-thalassery-chamber-of-commerce-tomorrowplus-one-and-plus-two-students-who-have-obtained-a-plus-in-all-subjects-can-participate"
published_at: "2023-06-03T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647af51006778_Untitled-1_copy.jpg"
keywords: []
---

# തലശേരി ചേംബർ ഓഫ് കൊമേഴ്സിൻ്റെ അനുമോദനം നാളെ ; മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

> **Lead Summary:** **തലശേരി: ** ദ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച അനുമോദന ചടങ്ങ് സംഘടിപ്പിക്കും. തലശ്ശേരിയിലും പരിസരങ്ങളിലുമായി പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് ആദരിക്കുക. ഒപ്പം വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും നടത്തുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** ദ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച അനുമോദന ചടങ്ങ് സംഘടിപ്പിക്കും. തലശ്ശേരിയിലും പരിസരങ്ങളിലുമായി പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് ആദരിക്കുക. ഒപ്പം വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും നടത്തുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോ-ഓപ്പറേറ്റീവ് വിജിലൻസ് ഡി.വൈ.എസ്.പിമണി സെമിനാർ ഉത്ഘാടനം ചെയ്യും. ജെ.സി.ഐ. നേഷനൽ ട്രെയിനർ ലത്തീഫ് ക്ലാസെടുക്കും. 300 ഓളം വിദ്യാർത്ഥികളെ സെമിനാറിൽ പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്.

ആദരണ ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ 952603 1200 നമ്പറിലൊ ദിവസം നേരിട്ടെത്തിയൊ രജിസ്റ്റർ ചെയ്യാം. ഞായർ രാവിലെ 10ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം പവലിയനിൽ വച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൻ എ .എൽ. അലോജ്, പ്രദീപ് പ്രതിഭ, വി.കെ.മനോജ് കുമാർ, കെ.ദിനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/119217/acknowledgment-of-thalassery-chamber-of-commerce-tomorrowplus-one-and-plus-two-students-who-have-obtained-a-plus-in-all-subjects-can-participate)