---
title: "ത​ല​ശേ​രി സ​ബ് ജ​യി​ലി​ലെ സംഘർഷം ;  സഹതടവുകാരാൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര​ന്‍റെ നി​ല ഗു​രു​ത​രം"
english_title: "Conflict in Thalassery Sub Jail;Status Severity of Prisoners Assaulted by Fellow Prisoners"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/119444/conflict-in-thalassery-sub-jailstatus-severity-of-prisoners-assaulted-by-fellow-prisoners"
published_at: "2023-06-04T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c1f5413629_Untitled-1_copy.jpg"
keywords: []
---

# ത​ല​ശേ​രി സ​ബ് ജ​യി​ലി​ലെ സംഘർഷം ;  സഹതടവുകാരാൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര​ന്‍റെ നി​ല ഗു​രു​ത​രം

> **Lead Summary:** ത​ല​ശേ​രി: ത​ല​ശേ​രി സ്പെഷ​ൽ സ​ബ് ജ​യി​ലി​ൽ ക്രൂ​ര മർ​ദ്ദ​ന​ത്തി​നി​ര​യാ​യ റി​മാ​ൻ​ഡ് പ്ര​തി​യു​ടെ നി​ല ഗു​രു​ത​രം. ക​ണ്ണി​ന്‍റെ കൃ​ഷ്ണ​മ​ണി​യു​ൾ​പ്പെ​ടെ ത​ക​ർ​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പ്ര​തിയെ കോഴിക്കോ​ട് മെഡി​ക്ക​ൽ കോള​ജ് ആ​ശു​പത്രി​യി​ൽ പ്ര​വേശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ന്നോ​ൽ കരിക്കു​ന്ന് ഷാ​ജി നി​വാ​സി​ൽ ഷാ​ജി വി​ല്യം​സി​നെ യാ​ണ് ആ​ശു​പത്രി​യി​ൽ പ്ര​വേശി​പ്പി​ച്ച​ത്.

## Article Content

ത​ല​ശേ​രി: ത​ല​ശേ​രി സ്പെഷ​ൽ സ​ബ് ജ​യി​ലി​ൽ ക്രൂ​ര മർ​ദ്ദ​ന​ത്തി​നി​ര​യാ​യ റി​മാ​ൻ​ഡ് പ്ര​തി​യു​ടെ നി​ല ഗു​രു​ത​രം. ക​ണ്ണി​ന്‍റെ കൃ​ഷ്ണ​മ​ണി​യു​ൾ​പ്പെ​ടെ ത​ക​ർ​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പ്ര​തിയെ കോഴിക്കോ​ട് മെഡി​ക്ക​ൽ കോള​ജ് ആ​ശു​പത്രി​യി​ൽ പ്ര​വേശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ന്നോ​ൽ കരിക്കു​ന്ന് ഷാ​ജി നി​വാ​സി​ൽ ഷാ​ജി വി​ല്യം​സി​നെ യാ​ണ് ആ​ശു​പത്രി​യി​ൽ പ്ര​വേശി​പ്പി​ച്ച​ത്.

വ​നി​താ കാ​യി​ക താ​ര​ങ്ങ​ളു​ടെ താമ​സസ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചുക​ട​ന്ന് അ​തി​ക്ര​മം ന​ടത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഷാജി വി​ല്യം​സി​നെ സഹ​ത​ട​വു​കാ​ർ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളം കു​ടി​ക്കു​ന്ന സ്റ്റീ​ൽ പാത്രം കൊണ്ടുള്ള അക്ര​മ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ ക​ണ്ണിനു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേഷ​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു മാറ്റി​യ​ത്. ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അന്വേ​ഷ​ണം ആരം​ഭി​ച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/119444/conflict-in-thalassery-sub-jailstatus-severity-of-prisoners-assaulted-by-fellow-prisoners)