---
title: "തലശേരിയിൽ എ.ഐ ക്യാമറക്ക് മുൻപിൽ യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Youth League protest in front of AI camera in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/119800/youth-league-protest-in-front-of-ai-camera-in-thalassery"
published_at: "2023-06-05T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d91bbbf516_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ എ.ഐ ക്യാമറക്ക് മുൻപിൽ യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി ക്യാമറ വേണ്ടേ വേണ്ട എന്ന മുദ്രാവാക്യവുമായി തലശേരിയിൽ എ.ഐ ക്യാമറക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ജംഗ്ഷനിൽ സ്ഥാപിച്ച എ.ഐ ക്യാമറക്കു മുൻപിലാണ് പ്രതിഷേധം അരങ്ങേറിയത്. വീനസ് കോർണറിൽ നിന്നും പ്രകടനമായി വന്നാണ് കൊടുവള്ളിയിൽ സംഗമിച്ചത്.

## Article Content

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി ക്യാമറ വേണ്ടേ വേണ്ട എന്ന മുദ്രാവാക്യവുമായി തലശേരിയിൽ എ.ഐ ക്യാമറക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ജംഗ്ഷനിൽ സ്ഥാപിച്ച എ.ഐ ക്യാമറക്കു മുൻപിലാണ് പ്രതിഷേധം അരങ്ങേറിയത്. വീനസ് കോർണറിൽ നിന്നും പ്രകടനമായി വന്നാണ് കൊടുവള്ളിയിൽ സംഗമിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു. തസ്ലിം ചേറ്റംക്കുന്ന്, സി.കെ.പി മമ്മു, പാലക്കൽ സാഹിർ, ടി.പി ഷാനവാസ്, അൻസാരി, കെ.പി. ഷഹബാസ് കായ്യത്ത്, നൗഫൽ പന്ന്യന്നൂർ, ജംഷീർ മഹമൂദ്, സഫീർ മത്തിപ്പറമ്പ്, ഷാഹിദ് എന്നിവർ സംസാരിച്ചു. സജീർ.വി.സി, ഫസൽ ചേരിക്കൽ, മുനീർ കൈവട്ടം, സലാം പി.കെ, ഫഹദ് ചക്യത്ത് മുക്ക് , നൗഫൽഗുംടി, ഷബീർ .കെ.സി, സഹീർ സെന്റ് പീറഴ്സ്, നവാസ് ചൊക്ളി , മജീദ് കെ.വി, ദിൽഷാദ് മാരിയമ്മ. സജീർ .എൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി. മണ്ഡലം ജനറൽ സെക്രട്ടറി തഫ് ലിം മാണിയാട്ട് സ്വാഗതവും ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/119800/youth-league-protest-in-front-of-ai-camera-in-thalassery)