---
title: "തലശേരിയിൽ ബി.എസ്.എൻ.എൽ വക അപകടകെണി ; ശ്രദ്ധിച്ചില്ലെങ്കിൽ തല പോകും"
english_title: "Danger trap by BSNL in Thalassery;If not careful, the head will go"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120118/danger-trap-by-bsnl-in-thalasseryif-not-careful-the-head-will-go"
published_at: "2023-06-06T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647edb08b3f49_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ബി.എസ്.എൻ.എൽ വക അപകടകെണി ; ശ്രദ്ധിച്ചില്ലെങ്കിൽ തല പോകും

> **Lead Summary:** തലശേരി: ദിവസേന നൂറു കക്കിന് വാഹനങ്ങളും, വിദ്യാർത്ഥികളും കടന്നു പോകുന്ന തിരുവങ്ങാട് ഗവൺമെന്റ് ഹയർസെക്കൻഡറി (ഗേൾസ് ) സ്കൂളിൻ്റെ മുൻവശത്താണ് അപകടക്കെണിയുള്ളത്. ടെലഫോൺ വകുപ്പിന്റെ തൂണിൽനിന്നുംപുറത്തോട്ട് തള്ളി നിൽക്കുന്ന ഇരുമ്പ് ദണ്ഡ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേ പോലെ അപകട ഭീഷണിയുയർ ത്തുകയാണ്. അൽപ്പം വീതി കുറഞ്ഞ റോഡായതിനാൽ ഈ ദണ്ഡ് ഉണ്ടാക്കുന്ന അപകട ഭീഷണി ചെറുതല്ല. ബൈക്ക് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അടുത്ത് എത്തിയാൽ മാത്രമെ ഇരുമ്പ് ദണ്ഡ് കാണാനാവൂ. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.

## Article Content

തലശേരി: ദിവസേന നൂറു കക്കിന് വാഹനങ്ങളും, വിദ്യാർത്ഥികളും കടന്നു പോകുന്ന തിരുവങ്ങാട് ഗവൺമെന്റ് ഹയർസെക്കൻഡറി (ഗേൾസ് ) സ്കൂളിൻ്റെ മുൻവശത്താണ് അപകടക്കെണിയുള്ളത്. ടെലഫോൺ വകുപ്പിന്റെ തൂണിൽനിന്നുംപുറത്തോട്ട് തള്ളി നിൽക്കുന്ന ഇരുമ്പ് ദണ്ഡ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേ പോലെ അപകട ഭീഷണിയുയർ ത്തുകയാണ്. അൽപ്പം വീതി കുറഞ്ഞ റോഡായതിനാൽ ഈ ദണ്ഡ് ഉണ്ടാക്കുന്ന അപകട ഭീഷണി ചെറുതല്ല. ബൈക്ക് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അടുത്ത് എത്തിയാൽ മാത്രമെ ഇരുമ്പ് ദണ്ഡ് കാണാനാവൂ. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120118/danger-trap-by-bsnl-in-thalasseryif-not-careful-the-head-will-go)