---
title: "ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ; കനത്ത പ്രതിഷേധങ്ങൾക്കിടെ  യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി"
english_title: "Forgery to become a guest lecturer;Amid heavy protests, a non-bailable case was filed against the woman"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120383/forgery-to-become-a-guest-lectureramid-heavy-protests-a-non-bailable-case-was-filed-against-the-woman"
published_at: "2023-06-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64802e68ba681_Untitled-1_copy.jpg"
keywords: []
---

# ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ; കനത്ത പ്രതിഷേധങ്ങൾക്കിടെ  യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

> **Lead Summary:** മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കാസർകോട് സ്വദേശിനി കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.എസ്.എഫ്.ഐ ബന്ധമുപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി.

## Article Content

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കാസർകോട് സ്വദേശിനി കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.എസ്.എഫ്.ഐ ബന്ധമുപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120383/forgery-to-become-a-guest-lectureramid-heavy-protests-a-non-bailable-case-was-filed-against-the-woman)