---
title: "കൊട്ടിയൂരിൽ തിരുവോണം ആരാധന നാളെ"
english_title: "Thiruvonam worship at Kottiyur tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120417/thiruvonam-worship-at-kottiyur-tomorrow"
published_at: "2023-06-07T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648046810842a_Untitled-1_copy.jpg"
keywords: []
---

# കൊട്ടിയൂരിൽ തിരുവോണം ആരാധന നാളെ

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നാളെ നടക്കും. കോട്ടയം കോവിലകത്തു നിന്നെത്തിച്ച അഭിഷേക സാധനങ്ങളും വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ചു കൊണ്ടുവന്ന പഞ്ചഗവ്യവും അഭിഷേകം ചെയ്യും. തിരുവോണം ആരാധനയുടെ ഭാഗമായി നാളെ പൊന്നിൻ ശീവേലി നടക്കും.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നാളെ നടക്കും. കോട്ടയം കോവിലകത്തു നിന്നെത്തിച്ച അഭിഷേക സാധനങ്ങളും വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ചു കൊണ്ടുവന്ന പഞ്ചഗവ്യവും അഭിഷേകം ചെയ്യും. തിരുവോണം ആരാധനയുടെ ഭാഗമായി നാളെ പൊന്നിൻ ശീവേലി നടക്കും.

സ്വർണക്കുടം, വെള്ളിവിളക്ക്, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാ പാത്രങ്ങൾ എഴുന്നള്ളിക്കും. പന്തീരടിക്ക് മുമ്പ് ആരാധനാ നിവേദ്യമുണ്ട്. തിരുവോണം ആരാധന മുതലാണ് വിശേഷ വാദ്യങ്ങൾക്ക് തുടക്കമാവുക.. മണിത്തറയിൽ താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം തുടങ്ങി. ഞെട്ടിപ്പനയോല കൊണ്ട് ആചാരപ്രകാരമാണ് താത്കാലിക ശ്രീകോവിൽ നിർമ്മിക്കുന്നത്. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീകോവിൽ നിർമ്മാണം തിരുവോണം ആരാധനയ്ക്കു മുമ്പ് പൂർത്തിയാക്കണം എന്നാണ് ആചാരം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120417/thiruvonam-worship-at-kottiyur-tomorrow)