---
title: "ഗുസ്തി താരങ്ങളുടെ സമരം പിൻവലിച്ചു ; ഈ മാസം  15നകം കുറ്റപത്രം സമർപ്പിക്കുമെന്ന്  സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് താരങ്ങള്‍"
english_title: "The strike of the wrestlers was called off;The charge sheet will be submitted by the 15th of this monthThe stars said they got assurances from the government"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120519/the-strike-of-the-wrestlers-was-called-offthe-charge-sheet-will-be-submitted-by-the-15th-of-this-monththe-stars-said-they-got-assurances-from-the-government"
published_at: "2023-06-07T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64809f0c82f54_Untitled-1_copy.jpg"
keywords: []
---

# ഗുസ്തി താരങ്ങളുടെ സമരം പിൻവലിച്ചു ; ഈ മാസം  15നകം കുറ്റപത്രം സമർപ്പിക്കുമെന്ന്  സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് താരങ്ങള്‍

> **Lead Summary:**  ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം. ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.

## Article Content

 ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം. ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.

ആഭ്യന്തര വകുപ്പ് മന്ത്രി  അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ഗുസ്തി താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയെന്ന രീതിയിൽ വാര്‍ത്ത പ്രചരിച്ചു. എന്നാൽ നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ സാക്ഷി, സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് ട്വിറ്ററിലും കുറിച്ചു. ആവശ്യമെങ്കിൽ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു. ഇതിന്  പിന്നാലെയാണ് കായികമന്ത്രിയുടെ ഇടപെടലും ച‍‍‍ര്‍ച്ചയും നടന്നത്.   

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120519/the-strike-of-the-wrestlers-was-called-offthe-charge-sheet-will-be-submitted-by-the-15th-of-this-monththe-stars-said-they-got-assurances-from-the-government)