---
title: "വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ"
english_title: "Theft during Vadakara bus journey;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120976/theft-during-vadakara-bus-journey"
published_at: "2023-06-09T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482eeb6c217f_6482e8aebcde8_kavya.jpg"
keywords: []
---

# വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ

> **Lead Summary:** **വടകര: **വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ്‌ ബസ്സിലാണ് മോഷണം നടന്നത് .

## Article Content

**വടകര: **വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ്‌ ബസ്സിലാണ് മോഷണം നടന്നത് .

തമിഴ്‌നാട് സ്വദേശിനി കാവ്യയാണ് അറസ്റ്റിലായത് . വടകര ഗവണ്മെന്റ് ആശുപത്രി പരിസരത്ത് നിന്ന് പഴയ ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിലായിരുന്നു വള്ളിയാട് സ്വദേശി സുധയുടെ ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണാഭരണം നഷ്ടമായത് .

പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കാവ്യയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല കണ്ടെടുക്കുകയും ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . തിരക്കേറിയ ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ കാവ്യയെന്ന് പൊലീസ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120976/theft-during-vadakara-bus-journey)