---
title: "കാട്ടാനയും കുഞ്ഞും ആരോഗ്യത്തിൽ ;ഫാമിലേക്ക് മടങ്ങി "
english_title: "The cat and the cub returned to the farm in good health"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/121011/the-cat-and-the-cub-returned-to-the-farm-in-good-health"
published_at: "2023-06-09T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64830641ba2b4_download_(8).jpg"
keywords: []
---

# കാട്ടാനയും കുഞ്ഞും ആരോഗ്യത്തിൽ ;ഫാമിലേക്ക് മടങ്ങി 

> **Lead Summary:** ഇരിട്ടി : ആറളം ഫാമിൽ റോഡിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും ഫാമിനകത്തെ കുറ്റിക്കാട്ടിലേക്ക് മാറി. ഫാം നാലാം ബ്ലോക്കിൽ നഴ്‌സറിക്ക് സമീപം നടുറോഡിൽ ബുധനാഴ്ച രാത്രിയാണ് കാട്ടാന പ്രസവിച്ചത്.

## Article Content

ഇരിട്ടി : ആറളം ഫാമിൽ റോഡിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും ഫാമിനകത്തെ കുറ്റിക്കാട്ടിലേക്ക് മാറി. ഫാം നാലാം ബ്ലോക്കിൽ നഴ്‌സറിക്ക് സമീപം നടുറോഡിൽ ബുധനാഴ്ച രാത്രിയാണ് കാട്ടാന പ്രസവിച്ചത്.

മണിക്കൂറുകളോളം റോഡിൽ നിലയുറപ്പിച്ച ആന പുലർച്ചയോടെ സമീപത്തെ കുറ്റിക്കാടിലേക്ക് മാറുകയായിരുന്നു. തള്ളയ്ക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കി അഞ്ച്് ആനകളും ഒപ്പം ഉണ്ടായിരുന്നു. റോഡിൽനിന്ന്‌ കുട്ടിയാനയെ തട്ടിതട്ടി ഫാമിന്റെ കൃഷിയിടത്തിലൂടെ മെല്ലെ ഫാം നഴ്സറിക്ക് സമീപത്തെ കാട്ടിലേക്ക് മാറുകയായിരുന്നു.

കുട്ടിയാന സുരക്ഷിതമായി നടന്നുപോകാൻ കഴിയുന്നതുവരെ പരിസരത്ത് തന്നെ കഴിയുമെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്. പ്രദേശവാസികൾക്ക് അപകടം ഉണ്ടാകാതിരിക്കാനും ആനസുരക്ഷിതമായി മാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സ്ഥലത്ത് വനംവകുപ്പ് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/121011/the-cat-and-the-cub-returned-to-the-farm-in-good-health)