---
title: "വടക്കുമ്പാട്  ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് മഹാ സംഗമവും നാളെ"
english_title: "The year-long golden jubilee celebration of the Govt.Higher Secondary School, Vadakumpad, and the Alumni Remembrance Maha Sangam will be held tomorrow."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/121271/the-year-long-golden-jubilee-celebration-of-the-govthigher-secondary-school-vadakumpad-and-the-alumni-remembrance-maha-sangam-will-be-held-tomorrow"
published_at: "2023-06-10T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64844034e9ba7_Untitled-1_copy.jpg"
keywords: []
---

# വടക്കുമ്പാട്  ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് മഹാ സംഗമവും നാളെ

> **Lead Summary:** **തലശ്ശേരി : **വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് മഹാ സംഗമവും നാളെ രാവിലെ 10 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ തലശ്ശേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശ്ശേരി : **വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് മഹാ സംഗമവും നാളെ രാവിലെ 10 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ തലശ്ശേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും. SSLC, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ജീല്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ ഉപഹാരം നൽകും.

ജില്ല - ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീപാർട്ടി പ്രതിനിധികളും പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും സംഘാടകസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 തലശ്ശേരി പ്രസ് ഫോറത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീഷ എം.പി., എം. ബാലൻ, പ്രിൻസിപ്പാൾ ശശിധരൻ ടി.ഒ, കെ.പി നിർമ്മല , എ.കെ.രമ്യ , സതീശൻ ടി.കെ., ഷാജി കാരായി, ശ്രീജിത്ത് കുളത്തും കര, അസീസ് വടക്കുമ്പാട് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/121271/the-year-long-golden-jubilee-celebration-of-the-govthigher-secondary-school-vadakumpad-and-the-alumni-remembrance-maha-sangam-will-be-held-tomorrow)