---
title: "പുരാവസ്തു തട്ടിപ്പ് കേസ് ;കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല"
english_title: "Antiquities Fraud Case; K.Sudhakaran will not appear before the crime branch on Wednesday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/122006/antiquities-fraud-case-ksudhakaran-will-not-appear-before-the-crime-branch-on-wednesday"
published_at: "2023-06-13T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64880e4ac4dbc_Untitled-5_copy.jpg"
keywords: []
---

# പുരാവസ്തു തട്ടിപ്പ് കേസ് ;കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

> **Lead Summary:** **കണ്ണൂർ : **പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം.

## Article Content

**കണ്ണൂർ : **പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം.

വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്.ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കോടതിയിലേക്ക് നീങ്ങുന്നതിന്‌.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ലഭ്യമാകേണ്ടതുണ്ട്. ഇതിനായി തന്നെ പ്രതി ചേർത്ത റിപ്പോർട്ട് ആവശ്യപ്പെട്ട് സുധാകരൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം. 

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/122006/antiquities-fraud-case-ksudhakaran-will-not-appear-before-the-crime-branch-on-wednesday)