---
title: "കുറ്റ്യാടിയിലെ സ്കൂൾ മതിൽ അപകടം ; കാർ തകർന്നു, നാല് വയസ്സുള്ള കുഞ്ഞ്  രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Kuttyadi school wall accident;The car crashed and the four-year-old miraculously survived"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/122038/kuttyadi-school-wall-accidentthe-car-crashed-and-the-four-year-old-miraculously-survived"
published_at: "2023-06-13T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648823d09f96f_Untitled-2_copy.jpg"
keywords: []
---

# കുറ്റ്യാടിയിലെ സ്കൂൾ മതിൽ അപകടം ; കാർ തകർന്നു, നാല് വയസ്സുള്ള കുഞ്ഞ്  രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **കോഴിക്കോട്**: ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി.കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ നിലംപൊത്തിയത്.

## Article Content

**കോഴിക്കോട്**: ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി.കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ നിലംപൊത്തിയത്.

സ്കൂളിലെക്ക് വിദ്യാർത്ഥിയെ കൊണ്ടുവിടാൻ വന്ന കാറാന്ന് അപകടത്തിൽപ്പെട്ടത്. മതിലിന് സമീപത്തെ റോഡിൽ കാർ നിർത്തി രക്ഷിതാവ് ഫോൺ ചെയ്യുന്നതിനിടെയാണ് അപകടം . മണ്ണിനടിയിൽപ്പെട്ട കാറിൽ ഈ സമയം നാല് വയസുള്ള കുട്ടി ഉണ്ടായിരുന്നു. കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ ഉടൻ പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/122038/kuttyadi-school-wall-accidentthe-car-crashed-and-the-four-year-old-miraculously-survived)