---
title: "സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും; കണ്ണൂർ ജില്ലയിൽ  യെല്ലോ അലേർട്ട് "
english_title: "Rain will continue in the state for the next five days;Yellow alert in 10 districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/122079/rain-will-continue-in-the-state-for-the-next-five-daysyellow-alert-in-10-districts"
published_at: "2023-06-13T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884202b763c_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും; കണ്ണൂർ ജില്ലയിൽ  യെല്ലോ അലേർട്ട് 

> **Lead Summary:** **കണ്ണൂർ :** സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 10 ജില്ലകളിൽ ചൊവ്വാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.

## Article Content

**കണ്ണൂർ :** സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 10 ജില്ലകളിൽ ചൊവ്വാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ ജാഗ്രത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/122079/rain-will-continue-in-the-state-for-the-next-five-daysyellow-alert-in-10-districts)