---
title: "കെ സുധാകരനെതിരെ രാഷ്ട്രീയ പ്രതികാരം വീട്ടാനാണ് ക്രൈം ബ്രാഞ്ച് കള്ളക്കേസ് എടുക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ"
english_title: "UDF convener MM Hasan says that the crime branch is taking fake cases to pay political revenge against K Sudhakaran."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/122196/udf-convener-mm-hasan-says-that-the-crime-branch-is-taking-fake-cases-to-pay-political-revenge-against-k-sudhakaran"
published_at: "2023-06-14T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64891bc978803_Untitled-1_copy.jpg"
keywords: []
---

# കെ സുധാകരനെതിരെ രാഷ്ട്രീയ പ്രതികാരം വീട്ടാനാണ് ക്രൈം ബ്രാഞ്ച് കള്ളക്കേസ് എടുക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ

> **Lead Summary:** **കണ്ണൂർ : ** കെട്ടിച്ചമച്ച തെളിവുകൾ ഉണ്ടാക്കി കേസെടുക്കാൻസാധിക്കില്ല. മുഖ്യമന്ത്രിയുടെ അഴിമതിക്കെ തിരെയും ഗവൺമെന്റിന്റെ ജനദ്രോഹത്തിനെതിരെയും വി ട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തുന്നയാളാണ് കെ സുധാ കരൻ.

## Article Content

**കണ്ണൂർ : ** കെട്ടിച്ചമച്ച തെളിവുകൾ ഉണ്ടാക്കി കേസെടുക്കാൻസാധിക്കില്ല. മുഖ്യമന്ത്രിയുടെ അഴിമതിക്കെ തിരെയും ഗവൺമെന്റിന്റെ ജനദ്രോഹത്തിനെതിരെയും വി ട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തുന്നയാളാണ് കെ സുധാ കരൻ.

ശക്തമായ എതിർപ്പുകൾ നടത്തുമ്പോൾ അദ്ദേഹത്തിന്റെ വായടപ്പിക്കാൻ ആർക്കും കഴിയില്ല. മുൻ ഡി ജി പി ബെഹ്റയ്ക്ക് മോൺസണുമായി അടുത്ത ബന്ധമുണ്ടെന്നും എം എം ഹസൻ വ്യക്തമാക്കി. ബെഹ്റ പിണറായി വിജയന്റെ അനുയായിയാണ്.

ബെഹ്റയുടെ പേരിൽ കേസെടു ക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയില്ല. കെപിസിസി പ്രസിഡന്റിന്റെ പേരിൽ കേസെടു ക്കുന്നത് രാഷ്ട്രീയ പ്രതികാരം വീട്ടാനും അദ്ദേഹത്തിനെ നിശബ്ദമാക്കാനുമാണ്. ഇപ്പോഴത്തെ ഗവൺമെന്റ് പെട്ടിരിക്കുന്നത് വല്ലാത്ത അവസ്ഥയിലാണ്.

സർക്കാരിനെ ഐസി യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാ ണ് . ഐ സി യു വിൽ കിടക്കുന്ന രോഗിക്ക് ഓക്സിജൻ കൊടുക്കുന്ന പോലെയാണ് കെ പിസിസി പ്രസിഡന്റിനെതിരെയുള്ള കള്ള കേസ്. ഇതിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/122196/udf-convener-mm-hasan-says-that-the-crime-branch-is-taking-fake-cases-to-pay-political-revenge-against-k-sudhakaran)