---
title: "മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ"
english_title: "SFI State Secretary P M Arshaw strongly criticized the media"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/122777/sfi-state-secretary-p-m-arshaw-strongly-criticized-the-media"
published_at: "2023-06-16T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c0ddf58647_Untitled-6_copy.jpg"
keywords: []
---

# മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ

> **Lead Summary:** **കണ്ണൂർ : ** മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്ത്. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി കള്ളനാണെന്ന് നിങ്ങള്‍ സ്ഥാപിച്ചില്ലേയെന്ന് പി എം ആര്‍ഷോ ചോദിച്ചു.

## Article Content

**കണ്ണൂർ : ** മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്ത്. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി കള്ളനാണെന്ന് നിങ്ങള്‍ സ്ഥാപിച്ചില്ലേയെന്ന് പി എം ആര്‍ഷോ ചോദിച്ചു.

ആ നിലയ്ക്കായിരുന്നു നിങ്ങളുടെ മുഴുവന്‍ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി കള്ളനാണെന്നും, മാര്‍ക്ക് തിരുത്തുന്നവനാണെന്നും, കൃത്രിമത്വം കാണിച്ച് മാര്‍ക്ക് മാറ്റി പാസാകാന്‍ ശ്രമിക്കുന്ന ആളാണ്. അങ്ങനെ എസ് എഫ് ഐക്കാര്‍ക്ക് കേരളത്തിലെ ഏത് സര്‍വ്വകലാശാലയിലും പാസാകാന്‍ വേണ്ടി കഴിയും എന്നൊക്കെയുള്ള പൊതുബോധം നിങ്ങള്‍ സൃഷ്ടിച്ചു'- പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

'ഇക്കാര്യം ഫോളോ ചെയ്യുന്ന ആള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ക്‌ളാരിറ്റി വന്നിട്ടുണ്ടാകും. അതല്ലാതെ വലിയൊരു മനുഷ്യര്‍ക്കിടെയില്‍ പി എം ആര്‍ഷോ മാര്‍ക്ക് തിരുത്തിയ ആളാണ്. എന്നൊരു സാധനം നിങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ട എന്നെ സംബന്ധിച്ച് ഞാന്‍ വേറെ എന്താണ് ചെയ്യേണ്ടത്.

ഇക്കാര്യത്തെ കുറിച്ച് എനിക്ക് ലഭ്യമായ വവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഞാന്‍ പറഞ്ഞു പോയിട്ടുണ്ട്'- ആര്‍ഷോ പറഞ്ഞു. 'എസ് എഫ് ഐ ഏതൊരു വിഷയത്തിലും ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ ആധികാരികത കൃത്യമായി പരിശോധിക്കും.

നിങ്ങള്‍ രണ്ട് ദിവസം വലിയ തോതില്‍ വാര്‍ത്ത കൊടുത്ത്, പിന്നെ അത് തെറ്റാണെന്ന് പറഞ്ഞ് നിങ്ങള്‍ പോയി. പക്ഷേ, ആ രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ സ്ഥാപിച്ചു, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി കള്ളത്തരം കാണിച്ചെന്ന്'- ആര്‍ഷോ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/122777/sfi-state-secretary-p-m-arshaw-strongly-criticized-the-media)