---
title: "തളിപ്പറമ്പിൽ കോൺഗ്രസ്സ് ഓഫീസ് തകർത്ത നിലയിൽ "
english_title: "The Congress office in Taliparam was demolished"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123044/the-congress-office-in-taliparam-was-demolished"
published_at: "2023-06-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d7b97a2799_Untitled-10_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ കോൺഗ്രസ്സ് ഓഫീസ് തകർത്ത നിലയിൽ 

> **Lead Summary:** **തളിപ്പറമ്പ്**: തൃച്ചംബരം പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസാണ് അടിച്ചുതകർത്തത് .

## Article Content

**തളിപ്പറമ്പ്**: തൃച്ചംബരം പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസാണ് അടിച്ചുതകർത്തത് .

ഇന്നലെ രാത്രിയോടെയാണ് അക്രമം നടന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് ഇത് അഞ്ചാം തവണയാണ് ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123044/the-congress-office-in-taliparam-was-demolished)