---
title: "വ്യാജരേഖ വിവാദത്തിൽ എസ്.എഫ്.ഐക്കെതിരെ സി പി ഐ ; ജനയുഗത്തിലെ മുഖപ്രസംഗം ചർച്ചയായി"
english_title: "CPI against SFI in forgery case;Public speaking in the age of people was discussed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123261/cpi-against-sfi-in-forgery-casepublic-speaking-in-the-age-of-people-was-discussed"
published_at: "2023-06-18T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eddefb00d4_Untitled-2_copy.jpg"
keywords: []
---

# വ്യാജരേഖ വിവാദത്തിൽ എസ്.എഫ്.ഐക്കെതിരെ സി പി ഐ ; ജനയുഗത്തിലെ മുഖപ്രസംഗം ചർച്ചയായി

> **Lead Summary:** **തലശ്ശേരി : ** വ്യാജരേഖ വിവാദം അലയടി ച്ചുവരവെ സി.പി.ഐ മുഖപത്രം ജനയുഗത്തിൽ വന്ന ലേഖനം ഇടതുപക്ഷ വിഭാഗത്തിൽ ചർച്ചയ്ക്കിടയാക്കി. കാമ്പസുകളിലെ കലഹങ്ങൾ എന്തിനാകണം' എന്ന തലക്കെട്ടിൽ അജിത് കൊളാടി എഴുതിയ ലേഖനത്തിലാണ് വ്യാജ സംഭവങ്ങൾ നിർമ്മിക്കുന്നതിനെതിരെ പരോക്ഷ വിമർശനമുയർത്തിയത്.

## Article Content

**തലശ്ശേരി : ** വ്യാജരേഖ വിവാദം അലയടി ച്ചുവരവെ സി.പി.ഐ മുഖപത്രം ജനയുഗത്തിൽ വന്ന ലേഖനം ഇടതുപക്ഷ വിഭാഗത്തിൽ ചർച്ചയ്ക്കിടയാക്കി. കാമ്പസുകളിലെ കലഹങ്ങൾ എന്തിനാകണം' എന്ന തലക്കെട്ടിൽ അജിത് കൊളാടി എഴുതിയ ലേഖനത്തിലാണ് വ്യാജ സംഭവങ്ങൾ നിർമ്മിക്കുന്നതിനെതിരെ പരോക്ഷ വിമർശനമുയർത്തിയത്.

വിദ്യാർത്ഥികൾ ഈ കാലഘട്ടത്തിൽ പഠനത്തോടൊപ്പം ഊന്നൽ കൊടുക്കേണ്ടത് ഫാസിസത്തിനെതിരെയുള്ള സമര ത്തിനാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ലേഖനം. അല്ലാതെ അസത്യമായ, വ്യാജമായ സംഭവങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയല്ല. സത്യം പറയാനും അതിൽ അടിയുറച്ചു നിൽക്കാനും ഈ സമൂഹത്തിൽ പ്രയാസമുണ്ട്.

എന്നാലും സത്യം പറഞ്ഞേ തീരൂ, പ്രവർത്തിച്ചേ തീരൂ എന്ന നിർബന്ധ ബുദ്ധി വിദ്യാർത്ഥികൾക്ക് വേണമെന്ന് അജിത് വ്യക്തമാക്കി. നേതാക്കന്മാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാകരുത് അണികൾ.

വിധേയ ത്വമല്ല സ്നേഹം, പദവികളല്ല അന്വേഷണത്തിന്റെ അവസാനം എന്നത് വിദ്യാർത്ഥി ഓർക്കണം. ഇപ്പോൾ അന്വേഷണ സ്വഭാവവും വളരെ ചുരുങ്ങി. അവനവന് ഏത് വിധത്തിലും, എന്ത് നേടാം എന്ന ചിന്ത യാണ് വളരുന്നത് .

കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനകൾ അന്വേഷിച്ചു കൊ ണ്ടേയിരിക്കണം. പഠിക്കണം, പോരാടണം. അതാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടത്. അല്ലാതെ ഏറ്റവും അമൂല്യ മായ സമയം നിഷ്ക്രിയമായ കാര്യങ്ങളിലേർപ്പെട്ട്, ഉപയോഗശൂന്യമാക്കരുതെന്ന് ലേഖനത്തിൽ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123261/cpi-against-sfi-in-forgery-casepublic-speaking-in-the-age-of-people-was-discussed)