---
title: "തലശ്ശേരി മലബാര്‍ കണ്‍സ്യൂമേര്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു."
english_title: "Thalassery Malabar Consumers Social Welfare Co-op Society organized free study material distribution and appreciation."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123266/thalassery-malabar-consumers-social-welfare-co-op-society-organized-free-study-material-distribution-and-appreciation"
published_at: "2023-06-18T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ee23479f1c_Untitled-4_copy.jpg"
keywords: []
---

# തലശ്ശേരി മലബാര്‍ കണ്‍സ്യൂമേര്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു.

> **Lead Summary:** **തലശ്ശേരി : ** കുന്നോത്ത് ആര്‍.കെ ചാലിയ എൽ. പി സ്‌കൂളില്‍ നടന്ന ചടങ്ങ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി സാജു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഡയറക്ടര്‍ ജിതേന്ദ്രന്‍ കുന്നോത്ത് അധ്യക്ഷനായി. സൊസൈറ്റി പ്രസിഡണ്ട് രാജീവന്‍ പള്ളിക്കണ്ടി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി : ** കുന്നോത്ത് ആര്‍.കെ ചാലിയ എൽ. പി സ്‌കൂളില്‍ നടന്ന ചടങ്ങ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി സാജു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഡയറക്ടര്‍ ജിതേന്ദ്രന്‍ കുന്നോത്ത് അധ്യക്ഷനായി. സൊസൈറ്റി പ്രസിഡണ്ട് രാജീവന്‍ പള്ളിക്കണ്ടി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് അഡ്വ.കെ.പി വത്സലന്‍ നയിച്ചു. നഗരസഭാ കൗണ്‍സിലര്‍ എന്‍.മോഹനന്‍, വി.പ്രമോദ്, കെ.ശാലിനി ടീച്ചര്‍, സി.അരുണ്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേർന്നു. രമേശന്‍ ഇല്ലത്ത് സ്വാഗതവും സിജി ടീച്ചര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123266/thalassery-malabar-consumers-social-welfare-co-op-society-organized-free-study-material-distribution-and-appreciation)