---
title: "പരിസ്ഥിതി ബോധവത്ക്കരണ തെരുവുനാടകവുമായി കുഞ്ഞാംപറമ്പ്  യു.പി സ്കൂളിലെ വിദ്യാർത്ഥികൾ"
english_title: "Students of Kunjamparamp UP School with environmental awareness street play"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123393/students-of-kunjamparamp-up-school-with-environmental-awareness-street-play"
published_at: "2023-06-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fe82867ff2_Untitled-1_copy.jpg"
keywords: []
---

# പരിസ്ഥിതി ബോധവത്ക്കരണ തെരുവുനാടകവുമായി കുഞ്ഞാംപറമ്പ്  യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

> **Lead Summary:** **തലശ്ശേരി :** പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുഞ്ഞാം പറമ്പ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ തെരുവുനാടകം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിപത്തിനെതിരെ , വലിച്ചെറിയൽ സംസ്കാരത്തിനെതിരെ ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞാംപറമ്പ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ചിറക്കര ജങ്‌ഷനിൽ സംഘടിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.

## Article Content

**തലശ്ശേരി :** പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുഞ്ഞാം പറമ്പ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ തെരുവുനാടകം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിപത്തിനെതിരെ , വലിച്ചെറിയൽ സംസ്കാരത്തിനെതിരെ ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞാംപറമ്പ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ചിറക്കര ജങ്‌ഷനിൽ സംഘടിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.

പരിപാടി വാർഡ് കൗൺസിലർ കെ. ഭാർഗവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഖാസിം പി.പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തലശ്ശേരി സൗത്ത് ബി.പി.സി.ടി.വി സഖീഷ് , ബി.ആർ സി കോർഡിനേറ്റർ അമിതാബ് , SSGഅംഗം സുനിൽകുമാർ . ടി. പ്രഭുപ്രകാശ് എരഞ്ഞോളി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് കെ. കാർത്യായനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123393/students-of-kunjamparamp-up-school-with-environmental-awareness-street-play)