---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തലശേരി കുന്നോത്ത് യൂത്ത് ക്ലബിൻ്റെ  അനുമോദനം."
english_title: "Thalassery Kunnoth Youth Club felicitates the students who achieved high marks."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123401/thalassery-kunnoth-youth-club-felicitates-the-students-who-achieved-high-marks"
published_at: "2023-06-19T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ff06b6e7dc_Untitled-2_copy.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തലശേരി കുന്നോത്ത് യൂത്ത് ക്ലബിൻ്റെ  അനുമോദനം.

> **Lead Summary:** **തലശ്ശേരി : **കുന്നോത്ത് യൂത്ത് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയം ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാലാ ഹാളിൽ നടന്ന അനുമോദനച്ചടങ്ങ് ചരിത്രകാരനും പ്രബന്ധ കർത്താവുമായ പ്രൊഫ. എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി : **കുന്നോത്ത് യൂത്ത് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയം ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാലാ ഹാളിൽ നടന്ന അനുമോദനച്ചടങ്ങ് ചരിത്രകാരനും പ്രബന്ധ കർത്താവുമായ പ്രൊഫ. എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു.

കെ.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ പി.കെ സോന മുഖ്യാതിഥിയായി. ഉച്ചുമ്മൽ ശശി, അബ്ദുൾ നാഫി, പി.ആണ്ടി, കെ.എ. സച്ചിൻ, എ.അഹമ്മദ്, മനോജ് മൈഥിലി എന്നിവർ സംസാരിച്ചു. ക്ലബ്ബിൻ്റെ പ്രവർത്തന പരിധിയിലുള്ള വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123401/thalassery-kunnoth-youth-club-felicitates-the-students-who-achieved-high-marks)