---
title: "മോൻസൺ മാവുങ്കൽ തന്റെ ശത്രുവല്ലെന്നും,സംഭവിച്ച കാര്യങ്ങളിൽ മോൻസണ് കുറ്റബോധമുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ."
english_title: "K Sudhakaran, president of KPCC, said that Monson Mavunkal is not his enemy and Monson is guilty of what happened."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123474/k-sudhakaran-president-of-kpcc-said-that-monson-mavunkal-is-not-his-enemy-and-monson-is-guilty-of-what-happened"
published_at: "2023-06-19T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64901caae50c9_download_(1).jpg"
keywords: []
---

# മോൻസൺ മാവുങ്കൽ തന്റെ ശത്രുവല്ലെന്നും,സംഭവിച്ച കാര്യങ്ങളിൽ മോൻസണ് കുറ്റബോധമുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

> **Lead Summary:** **കണ്ണൂർ :** പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ തന്റെ ശത്രുവല്ലെന്നും സംഭവിച്ച കാര്യങ്ങളിൽ മോൻസണ് കുറ്റബോധമുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ ജീവിതാവസാനം വരെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മോൻസനെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

## Article Content

**കണ്ണൂർ :** പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ തന്റെ ശത്രുവല്ലെന്നും സംഭവിച്ച കാര്യങ്ങളിൽ മോൻസണ് കുറ്റബോധമുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ ജീവിതാവസാനം വരെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മോൻസനെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

'സ്‌നേഹത്തോടെ പെരുമാറിയ ആളാണ്.പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് എന്നത് ശരിതന്നെ. അങ്ങനെ ശിക്ഷിക്കപ്പെട്ടവരെ എല്ലാം ഞാനെന്തിന് വെറുത്തുനടക്കണം.? മോന്‍സന്റെ തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നില്ല'-അദ്ദേഹം പറഞ്ഞു മോൻസൺ മാപ്പ് പറഞ്ഞതോടെ എല്ലാ പ്രശ്നവും തീർന്നു .

ഒരാവശ്യം വന്നപ്പോൾ മോൻസണെ പോയി കണ്ട് പരിചയപ്പെട്ടിരുന്നു. അതോടൊപ്പം ഏൽപ്പിച്ച കാര്യമെല്ലാം മോൻസൺ ചെയ്തു തന്നു . എന്നാൽ അതിജീവിതയെ കാണുകയോ അവർ തന്നോട് പരാതി പറയുകയോ ചെയ്തിട്ടില്ല. ഗോവിന്ദൻ മാസ്റ്റർക്ക് ദൈവം മറുപടി നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123474/k-sudhakaran-president-of-kpcc-said-that-monson-mavunkal-is-not-his-enemy-and-monson-is-guilty-of-what-happened)