---
title: "തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു ; മുഴപ്പിലങ്ങാട് ഗ്രാമ  പഞ്ചായത്തിലേക്ക് ഇന്ന് യുഡിഎഫ് മാർച്ച് "
english_title: "A third grade girl who was attacked by stray dogs survived the accident;UDF march to Muzhapilangad gram panchayat today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123657/a-third-grade-girl-who-was-attacked-by-stray-dogs-survived-the-accidentudf-march-to-muzhapilangad-gram-panchayat-today"
published_at: "2023-06-20T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649139147dc5b_Untitled-3_copy.jpg"
keywords: []
---

# തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു ; മുഴപ്പിലങ്ങാട് ഗ്രാമ  പഞ്ചായത്തിലേക്ക് ഇന്ന് യുഡിഎഫ് മാർച്ച് 

> **Lead Summary:** **തലശ്ശേരി : ** മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

## Article Content

**തലശ്ശേരി : ** മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കൾ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഓഫിസിലേക്ക് യുഡിഫ് പ്രതിഷേധ മാർച് നടത്തും.

ഇന്നലെ രാത്രി യു ഡി എഫ് ദേശീയ പാത ഉപരോധിച്ചിരുന്നു. ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തിൽ 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെരുവ് നായകളെ പിടികൂടുന്നത് ഊർജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123657/a-third-grade-girl-who-was-attacked-by-stray-dogs-survived-the-accidentudf-march-to-muzhapilangad-gram-panchayat-today)