---
title: "തലശേരിയില്‍ ഒറ്റനമ്പര്‍ ചൂതാട്ടം  വ്യാപകം ;  ചൊക്ലി സ്വദേശി അറസ്റ്റില്‍"
english_title: "Odd number gambling is widespread in Thalassery;A native of Chokli was arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/124217/odd-number-gambling-is-widespread-in-thalasserya-native-of-chokli-was-arrested"
published_at: "2023-06-22T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493f7b20e4f2_Untitled-2_copy.jpg"
keywords: []
---

# തലശേരിയില്‍ ഒറ്റനമ്പര്‍ ചൂതാട്ടം  വ്യാപകം ;  ചൊക്ലി സ്വദേശി അറസ്റ്റില്‍

> **Lead Summary:** **തലശേരി:** തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണം വെച്ചു ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍. ചൊക്ലി സ്വദേശി വി.പി സുബൈറിനെയാണ് തലശേരി പ്രിന്‍സിപ്പല്‍ എസ്. ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

## Article Content

**തലശേരി:** തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണം വെച്ചു ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍. ചൊക്ലി സ്വദേശി വി.പി സുബൈറിനെയാണ് തലശേരി പ്രിന്‍സിപ്പല്‍ എസ്. ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഇയാളില്‍ നിന്ന് 6350 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പ്രതിയെ തലശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തലശേരി പഴയബസ് സ്റ്റാന്‍ഡ്, എന്നിവടങ്ങളിലാണ് പണം വെച്ചു ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നത്.

മൊബൈല്‍ ഫോണ്‍ വഴിയാണ് ഇടപാടുകള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്. ഐ പറഞ്ഞു. പൊലിസ് ഉദ്യോഗസ്ഥരായ അനില്‍ ആന്റണി, ജിജേഷ് കോപ്പായി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/124217/odd-number-gambling-is-widespread-in-thalasserya-native-of-chokli-was-arrested)