---
title: "സംസ്ഥാനം പനിയിലമരുന്നു ;   കണ്ണൂരടക്കം  ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികള്‍ മരിച്ചു, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്."
english_title: "State fever medicine;Children under treatment including Kannur have died, children with fever should not be sent to school."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/124613/state-fever-medicinechildren-under-treatment-including-kannur-have-died-children-with-fever-should-not-be-sent-to-school"
published_at: "2023-06-24T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649668c46631c_download_(1).jpg"
keywords: []
---

# സംസ്ഥാനം പനിയിലമരുന്നു ;   കണ്ണൂരടക്കം  ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികള്‍ മരിച്ചു, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.

> **Lead Summary:** **കണ്ണൂർ : ** ഇടുക്കിയിലും കണ്ണൂരിലും പനി ബാധിച്ച് കുട്ടികൾ മരിച്ചു. തൊടുപുഴ മണിയംകോട് രതീഷ്–പ്രീതി ദമ്പതികളുടെ മകൻ ആദിദേവ് , പാപ്പിനിശേരി മങ്കടവ് റാഫി–റഫ്സിയ ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. 

## Article Content

**കണ്ണൂർ : ** ഇടുക്കിയിലും കണ്ണൂരിലും പനി ബാധിച്ച് കുട്ടികൾ മരിച്ചു. തൊടുപുഴ മണിയംകോട് രതീഷ്–പ്രീതി ദമ്പതികളുടെ മകൻ ആദിദേവ് , പാപ്പിനിശേരി മങ്കടവ് റാഫി–റഫ്സിയ ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആദിദേവ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു ആയിഷയുടെ മരണം. 

സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പനിയുള്ള കുട്ടികളെ 5 ദിവസത്തേക്കെങ്കിലും സ്കൂളിലേക്കയക്കരുത്.

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/124613/state-fever-medicinechildren-under-treatment-including-kannur-have-died-children-with-fever-should-not-be-sent-to-school)