---
title: "വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ ; തുറക്കാനുള്ള ശ്രമം തുടരുന്നു "
english_title: "Vandebharat's washroom was locked by passenger;Attempting to open continues"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/124983/vandebharats-washroom-was-locked-by-passengerattempting-to-open-continues"
published_at: "2023-06-25T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649839fb9cbd3_Untitled-2_copy.jpg"
keywords: []
---

# വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ ; തുറക്കാനുള്ള ശ്രമം തുടരുന്നു 

> **Lead Summary:** വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ വാതിൽ പൂട്ടി യാത്രക്കാരൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരുക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്.

## Article Content

വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ വാതിൽ പൂട്ടി യാത്രക്കാരൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരുക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചി മുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം.

അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നിലവിൽ കോഴിക്കോട് നിന്നും വിട്ടിരിക്കുകയാണ്. എന്നാൽ ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കാനുള്ള ശ്രമം ഷൊർണൂരിൽ വെച്ചേ നടത്തൂ. ഷൊർണൂരിൽ നിന്ന് വാതിൽ തുറക്കാനുള്ള ശ്രമം നടത്തും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/124983/vandebharats-washroom-was-locked-by-passengerattempting-to-open-continues)