---
title: "ഡ്രോൺ പട്രോളിംഗുമായി കണ്ണവം പൊലീസ് ; ഡ്രോൺ പരിശോധന കണ്ണൂരിൽ ആദ്യമായി"
english_title: "Kannavam police with drone patrol;Drone inspection for the first time in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125175/kannavam-police-with-drone-patroldrone-inspection-for-the-first-time-in-kannur"
published_at: "2023-06-26T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649951185bbca_Untitled-3_copy.jpg"
keywords: []
---

# ഡ്രോൺ പട്രോളിംഗുമായി കണ്ണവം പൊലീസ് ; ഡ്രോൺ പരിശോധന കണ്ണൂരിൽ ആദ്യമായി

> **Lead Summary:** **കണ്ണൂർ :** കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു . നിലവിൽ നക്സൽ ബാധ്യത മേഖലകൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം നടത്തിവരുന്നത്.

## Article Content

**കണ്ണൂർ :** കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു . നിലവിൽ നക്സൽ ബാധ്യത മേഖലകൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം നടത്തിവരുന്നത്.

ഇതാദ്യമായാണ് കണ്ണൂർ ജില്ലയിൽ നക്സലുകളെ നിരീക്ഷിക്കുന്നതിന് ഡ്രോണിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത് മുമ്പ് കോവിഡ് കാലത്ത് നിരീക്ഷണം നടത്തുന്നതിനായി പോലീസ് ചില സ്വകാര്യ വ്യക്തികളുടെ ഡ്രോൺ ഉപയോഗപ്പെടുത്തിയിരുന്നു എന്നാൽ സ്വന്തമായി പോലീസിന്റെ ഡ്രോൺ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണം കണ്ണൂർ ജില്ലയിൽ നടത്തുന്നത് ഇതാദ്യമായാണ്.

കണ്ണവം പോലീസ് സ്റ്റേഷനിലെ വനമേഖലയിൽ പലയിടങ്ങളിലായി നിരവധി ട്രൈബൽ കോളനികൾ ആണുള്ളത് പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രസ്തുത വനമേഖലകളുടെ നിരീക്ഷണം പോലീസിന് എളുപ്പമായിരിക്കുകയാണ്. വരുംദിവസങ്ങളിലും കൂടുതൽ മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു ഇതിനുപുറമേ മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അനധികൃത ചെങ്കൽ ഖനനത്തിനെതിരെയും നിരീക്ഷണം നടത്തുകയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125175/kannavam-police-with-drone-patroldrone-inspection-for-the-first-time-in-kannur)