---
title: " പഴയങ്ങാടിയിൽ   ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപെട്ടു. "
english_title: "A young man died after falling from an auto in Pashyangadi."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125375/a-young-man-died-after-falling-from-an-auto-in-pashyangadi"
published_at: "2023-06-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a7ee5b98a0_649a75bc0a5e2_Untitled-2-web_copy.jpg"
keywords: []
---

#  പഴയങ്ങാടിയിൽ   ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപെട്ടു. 

> **Lead Summary:** കണ്ണൂർ : പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപെട്ടു. പഴയങ്ങാടി പാലത്തിന് സമീപം വെച്ച് പള്ളിക്കരയിലേക്കുള്ള യാത്രയിൽ നിയന്ത്രണം വിട്ട് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് പള്ളിക്കരയിലെ കെ.വി. റൗഫ് ആണ് മരണപെട്ടത്.

## Article Content

കണ്ണൂർ : പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപെട്ടു. പഴയങ്ങാടി പാലത്തിന് സമീപം വെച്ച് പള്ളിക്കരയിലേക്കുള്ള യാത്രയിൽ നിയന്ത്രണം വിട്ട് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് പള്ളിക്കരയിലെ കെ.വി. റൗഫ് ആണ് മരണപെട്ടത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കരയിലെ പരേതരായബപ്പന്റകത്ത് മൊയ്യിൻകുട്ടി കൊറ്റിലെ വളപ്പിൽ സൈനബ ദംമ്പതികളുടെ മകനാണ്.

കണ്ണപുരം പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോട്ടത്തിന് ശേഷം സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പള്ളിക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: ചെറുകുന്ന്പാടിയിൽ സ്വദേശിനി നസിറ. മക്കൾ: സുജിത്ത്, ഹയ. സഹോദരങ്ങൾ.കബിർ (കുവൈത്ത്) മുബഷിർ ,റഹിം, റഹിമ, റഫീന

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125375/a-young-man-died-after-falling-from-an-auto-in-pashyangadi)