---
title: "വ്യാജ രേഖ കേസ് ;കെ വിദ്യ ചോദ്യം ചെയ്യലിന് ഹാജരായി"
english_title: "Forgery document case; K Vidya appeared for questioning"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125426/forgery-document-case-k-vidya-appeared-for-questioning"
published_at: "2023-06-27T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa02a46791_download.jpg"
keywords: []
---

# വ്യാജ രേഖ കേസ് ;കെ വിദ്യ ചോദ്യം ചെയ്യലിന് ഹാജരായി

> **Lead Summary:** വ്യാജ രേഖ കേസില്‍ കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.

## Article Content

വ്യാജ രേഖ കേസില്‍ കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.

മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജില്‍ സമര്‍പ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യയ്ക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം എത്താൻ കഴിയില്ലെന്ന് വിദ്യ ഇമെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് വരെ ഹാജരാക്കാൻ കഴിയില്ല എന്നായിരുന്നു വിദ്യയുടെ ഇ മെയില്‍ സന്ദേശം. വിദ്യയെ വിശദമായി ചോദ്യംചെയ്യാനാണ് നീലേശ്വരം പോലീസിന്‍റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125426/forgery-document-case-k-vidya-appeared-for-questioning)