---
title: "പ്ലാവില സാഹിത്യ പുരസ്കാരം എൻ.പ്രഭാകരൻ ഏറ്റുവാങ്ങി"
english_title: "N. Prabhakaran received Plavila Sahitya Award"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125453/n-prabhakaran-received-plavila-sahitya-award"
published_at: "2023-06-27T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ab7a6a1690_Untitled-2_copy.jpg"
keywords: []
---

# പ്ലാവില സാഹിത്യ പുരസ്കാരം എൻ.പ്രഭാകരൻ ഏറ്റുവാങ്ങി

> **Lead Summary:** **തലശ്ശേരി:** പ്ലാവില സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2023 വർഷത്തെ പ്ലാവില സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എൻ.പ്രഭാകരൻ, ചന്ദ്രശേഖരൻ തിക്കോടിയിൽ നിന്ന് ഏറ്റുവാങ്ങി.

## Article Content

**തലശ്ശേരി:** പ്ലാവില സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2023 വർഷത്തെ പ്ലാവില സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എൻ.പ്രഭാകരൻ, ചന്ദ്രശേഖരൻ തിക്കോടിയിൽ നിന്ന് ഏറ്റുവാങ്ങി.

സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹരായ വി.ടി.മുരളി, എൽ.വി ഹരികുമാർ , പൗർണമി ശങ്കർ എന്നിവർക്ക് എൻ.പ്രഭാകരൻ അവാർഡ് നൽകി. തലശ്ശേരി ധർമ്മടം ബീച്ച് ടൂറിസം സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ.സോമൻ കടലൂർ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ.വി.രവീന്ദ്രൻ , അനിൽ ടി., എ.ആർ.പ്രസാദ്, ടി.കെ.സതീശൻ , ബാബു.ടി, രാധാമണി,അശോകൻ, അഷ്റഫ് പുഴക്കര, ഡോ.എം.ടി. ഗീത, വി. ലതീഷ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125453/n-prabhakaran-received-plavila-sahitya-award)