---
title: "ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാള്‍ "
english_title: "Today is the festival of sacrifice in memory of sacrifice"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125837/today-is-the-festival-of-sacrifice-in-memory-of-sacrifice"
published_at: "2023-06-29T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d0f652cc27_Untitled-2_copy.jpg"
keywords: []
---

# ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാള്‍ 

> **Lead Summary:** **തലശ്ശേരി : ** ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് ബലിപെരുന്നാൾ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയായി ഇസ്ലാം മതവിശ്വാസികൾ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

## Article Content

**തലശ്ശേരി : ** ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് ബലിപെരുന്നാൾ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയായി ഇസ്ലാം മതവിശ്വാസികൾ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

പള്ളികളിലും ഈദ്ഗാഹുകളിലും  പ്രത്യേക നമസ്കാരം നടന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം.

ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തുടനീളം പള്ളികളും ഈദ്ഗാഹുകളിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക്.. ഏവർക്കും ഞങ്ങളുടെ ബലിപെരുന്നാൾ ആശംസകൾ...

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125837/today-is-the-festival-of-sacrifice-in-memory-of-sacrifice)