---
title: "വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ ; വിവിധ  ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ "
english_title: "E POS machines strike again;Distribution of ration in various districts in "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126072/e-pos-machines-strike-againdistribution-of-ration-in-various-districts-in"
published_at: "2023-06-30T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e6e938ae5e_Untitled-4_copy.jpg"
keywords: []
---

# വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ ; വിവിധ  ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ 

> **Lead Summary:** **കണ്ണൂർ :** സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം.

## Article Content

**കണ്ണൂർ :** സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം.

ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2017 ലാണ് ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് മടങ്ങിപ്പോകുന്നത്. ചിലര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126072/e-pos-machines-strike-againdistribution-of-ration-in-various-districts-in)