---
title: "കഞ്ചാവ് കള്ളമെന്ന് ;  മനോരമക്കെതിരെ വടകരയിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ മിരമ്പി"
english_title: "Cannabis is fake;Municipal councilors protest against Manorama in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126118/cannabis-is-fakemunicipal-councilors-protest-against-manorama-in-vadakara"
published_at: "2023-06-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e8d0e12f63_Untitled-5_copy.jpg"
keywords: []
---

# കഞ്ചാവ് കള്ളമെന്ന് ;  മനോരമക്കെതിരെ വടകരയിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ മിരമ്പി

> **Lead Summary:** വടകര : വടകര നഗരസഭക്കെതിരെ വസ്തുതാ വിരുദ്ധ വാർത്ത നൽകി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മലയാള മനോരമക്കെതിരെ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ മിരമ്പി. നഗരസഭയിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടത്തി.

## Article Content

വടകര : വടകര നഗരസഭക്കെതിരെ വസ്തുതാ വിരുദ്ധ വാർത്ത നൽകി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മലയാള മനോരമക്കെതിരെ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ മിരമ്പി. നഗരസഭയിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടത്തി.

നഗര സൗന്ദര്യ വൽകരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പഴയ ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന വ്യാജ വാർത്ത നൽകിയ മനോരമക്കെതിരായ താക്കീതായി

പ്രതിഷേധം മാറി. നഗരസഭയുടെ ചെലവിൽ കഞ്ചാവ് ചെടി തഴച്ചു വളരുന്നു എന്ന രീതിയിലാണ് മലയാള മനോരമ പത്രം ഇക്കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ ചട്ടിയിൽ ചെടിക്കൊപ്പം വളർന്നത് കഞ്ചാവ് ചെടിയല്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. വടകര നഗരസഭയെ പൊതു സമൂഹത്തിനിടയിൽ ഇകഴ്ത്തി കാട്ടാനുള്ള ശ്രമത്തെ ചെറുത്തു തോൽപിക്കുമെന്ന പ്രഖ്യാപനമായി കൗൺസിലർമാരുടെ പ്രതിഷേധം മാറി.

അഞ്ചു വിളക്ക് ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വൈസ് ചെയർമാൻ പി സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കെ കെ വനജ അധ്യക്ഷയായി. സി കെ കരീം, പി കെ സതീശൻ എന്നിവർ സംസാരിച്ചു. ടി കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126118/cannabis-is-fakemunicipal-councilors-protest-against-manorama-in-vadakara)