---
title: "റഷ്യയിൽ തടാകത്തിൽ വീണു മരിച്ച പ്രത്യുഷക്ക് മുഴപ്പിലങ്ങാടിൻ്റെ കണ്ണീരിൽ കുതിർന്ന വിട"
english_title: "A tearful goodbye to Pratyushka, who died after falling into a lake in Russia"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126243/a-tearful-goodbye-to-pratyushka-who-died-after-falling-into-a-lake-in-russia"
published_at: "2023-06-30T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ef91377462_download_(2).jpg"
keywords: []
---

# റഷ്യയിൽ തടാകത്തിൽ വീണു മരിച്ച പ്രത്യുഷക്ക് മുഴപ്പിലങ്ങാടിൻ്റെ കണ്ണീരിൽ കുതിർന്ന വിട

> **Lead Summary:** **മുഴപ്പിലങ്ങാട്:** റഷ്യയിയിലെ തടാകത്തിൽ വീണു മരിച്ച മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പ്രത്യുഷക്ക് നാടിന്റെ അന്ത്യാഞ്ജലി . രാവിലെ 10.15 ഓടെ വീട്ടിലെത്തി ച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

## Article Content

**മുഴപ്പിലങ്ങാട്:** റഷ്യയിയിലെ തടാകത്തിൽ വീണു മരിച്ച മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പ്രത്യുഷക്ക് നാടിന്റെ അന്ത്യാഞ്ജലി . രാവിലെ 10.15 ഓടെ വീട്ടിലെത്തി ച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. രാവിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കോൺഗ്രസ് ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ, ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സഹപാഠികൾ, അധ്യാപകർ തുടങ്ങിയവർ അന്തിമോപചാര മർപ്പിച്ചു.

റഷ്യയിലെ സാളൻ സ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേ ഴ്സിറ്റിയിൽ എം ബി ബി എസ് നാലാം വർഷ വിദ്യാർത്ഥിനിയായിരുന്ന പ്രത്യുഷ തടാകത്തിൽ വീണു മരിച്ചെന്ന വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കൾക്ക് ലഭിച്ചത്. പ്രത്യുഷ ഉൾപ്പെടെ തടാകം കാണാൻ പോയ അഞ്ചംഗ സംഘം അപകടത്തിൽ തടാകത്തിൽ വീണുവെന്നും പ്രത്യുഷയടക്കം മൂന്നുപേർ മുങ്ങിമരിച്ചെന്നുമായിരുന്നു വിവരം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126243/a-tearful-goodbye-to-pratyushka-who-died-after-falling-into-a-lake-in-russia)