---
title: "ഏകീകൃത സിവിൽ കോഡ് എല്ലാ മതങ്ങളും എതിർക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ"
english_title: "Retd that all religions should oppose the Uniform Civil Code.Justice Kamal Pasha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126947/retd-that-all-religions-should-oppose-the-uniform-civil-codejustice-kamal-pasha"
published_at: "2023-07-03T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a25ea3c0a91_Untitled-3_copy.jpg"
keywords: []
---

# ഏകീകൃത സിവിൽ കോഡ് എല്ലാ മതങ്ങളും എതിർക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

> **Lead Summary:** **തലശ്ശേരി **: ഭരണഘടനാ ദത്തമായ മതസ്വാതന്ത്ര അവകാശം ലംഘിക്കുന്ന ഏകീകൃത സിവിൽ കോഡ് എല്ലാ മതങ്ങളും എതിർക്കപ്പെടേണ്ടതാണെന്ന് റിട്ട. ജസ്റ്റിസ് ബി കമാൽ പാഷ. തലശ്ശേരി സുഹൃദ് വേദി സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന് നന്മകൾ സമ്മാനിക്കുന്ന വിധത്തിൽ സേവന പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തലശ്ശേരി **: ഭരണഘടനാ ദത്തമായ മതസ്വാതന്ത്ര അവകാശം ലംഘിക്കുന്ന ഏകീകൃത സിവിൽ കോഡ് എല്ലാ മതങ്ങളും എതിർക്കപ്പെടേണ്ടതാണെന്ന് റിട്ട. ജസ്റ്റിസ് ബി കമാൽ പാഷ. തലശ്ശേരി സുഹൃദ് വേദി സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന് നന്മകൾ സമ്മാനിക്കുന്ന വിധത്തിൽ സേവന പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ: ടി.പി. സാജിദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.വി സൈനുദ്ധീൻ മുഖ്യ പ്രഭാക്ഷണം നടത്തി വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകളായ പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി.അബൂബക്കർ , കേരള സംസ്ഥാന ഓർഫനേജ് അസോസിയേഷൻ സിക്രട്ടറി അഡ്വ: പി.വി. സൈനുദ്ധീൻ, ഭാരത യാത്രക്ക് പുറപ്പെടുന്ന വി.കെ നസീർ, വികസന വേദി പ്രസിഡണ്ട് ഗോകുൽദാസ് ഡോക്ടറേറ്റ് നേടിയ കെ.കെ. സമിനാബി, ടി. അനിം ഹസ്സൻ, ഡോ: ആയിഷ ഫിദ, ജമീല ഫൈസൽ, സി.കെ. പി തൻ സിഹ ബീഗം എന്നിവരെ ആദരിച്ചു.

അഡ്വ: ടി.വി. മമ്മൂട്ടി, പാർക്കോ ഗ്രൂപ്പ് എം.ഡി.പി പി അബൂബക്കർ, കെ.പി. അബ്ദുൾ കരീം,ഡോ: സി.ഒ.ടി മുസ്തഫ, ടി.സി.മുഹമ്മദ്,പ്രൊ ഫ: എ.പി. സുബൈർ,പി. അബ്ദുൾ റസാക്ക് എഞ്ചിനീയർ,എസ്. ഹബീബ് കൂത്തുപറമ്പ്, കെ.വി. ഗോകുൽദാസ്, പ്രൊഫ: സെമിനാബി, അഡ്വ: ടി. ഷാഹുൽ ഹമീദ്, പി.മുനീർ എന്നിവർ സംസാരിച്ചു. എ.കെ ഇബ്രാഹിം സ്വാഗതവും, യു.വി. അഷറഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126947/retd-that-all-religions-should-oppose-the-uniform-civil-codejustice-kamal-pasha)