---
title: "കണ്ണൂർ മേയർ പദവി: ലീഗ്-കോൺഗ്രസ് തർക്കത്തിന്   താത്കാലിക പരിഹാരം "
english_title: "Kannur mayor's post: Temporary relief to League-Congress tussle"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126995/kannur-mayors-post-temporary-relief-to-league-congress-tussle"
published_at: "2023-07-03T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a27663e1c45_Untitled-5_copy.jpg"
keywords: []
---

# കണ്ണൂർ മേയർ പദവി: ലീഗ്-കോൺഗ്രസ് തർക്കത്തിന്   താത്കാലിക പരിഹാരം 

> **Lead Summary:** **കണ്ണൂർ: **മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർകോർപറേഷനിലെലീഗ്-കോൺഗ്രസ്ശീതസമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയചർച്ചയിലാണ് മഞ്ഞുരു കിയത്.

## Article Content

**കണ്ണൂർ: **മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർകോർപറേഷനിലെലീഗ്-കോൺഗ്രസ്ശീതസമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയചർച്ചയിലാണ് മഞ്ഞുരു കിയത്.

പ്രശ്നത്തിന് രമ്യമായപരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി.തിരുവനന്തപുരത്തെത്തിയാൽ ഉടൻഇതുസംബന്ധിച്ചഫോർമുലകെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് നേതാവ്പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് ലീഗ് കടുത്തനിലപാടുകളിൽനിന്നുംഅയഞ്ഞത്.

ഇതോടെകോർപറേഷനുമായിബന്ധപ്പെട്ടപൊതുപരിപാടികൾ ബഹിഷ്കരണം, കോർപറേഷനിൽ സ്വതന്ത്ര നിലപാട് എന്നീ കാര്യങ്ങൾ ലീഗ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ സതീശൻപങ്കെടുത്തകോർപറേഷന്‍റെ തിളക്കംപരിപാടിയിലുംലീഗ്പങ്കെടുത്തു. കോർപറേഷനിൽ ഭൂരിപക്ഷം അംഗങ്ങൾ കോൺഗ്രസിനായതിനാൽ മൂന്നു വർഷമെങ്കിലും തങ്ങൾക്കു വേണമെന്ന നിലപാടായിരുന്നു കോൺഗ്രസ് മുന്നോട്ടു വച്ചത്.

എന്നാൽ രണ്ടര വർഷം എന്ന മുൻ ധാരണയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് ലീഗ് അറിയിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം വീതം വെക്കൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പരസ്പരം പോരടിക്കുന്നത് എതിരാളികൾക്ക് ആയുധമാകുമെന്നും ചേർന്നു നിൽക്കണമെന്നും വി.ഡി.സതീശൻ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടു.

രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിൽനിന്നും കോൺഗ്രസ് പിന്നോട്ടു പോയ സാഹചര്യത്തിലായിരുന്നു ഇന്നലെ ചേർന്ന ലീഗ് നേതൃയോഗം കോർപറേഷൻ പരിപാടികൾ ബഹിഷ്കരിക്കാനും ആവശ്യമെങ്കിൽ മേയർക്കെതിരേ അവിശ്വാസം അവതരിപ്പിക്കാനുള്ള കടുത്ത നീക്കങ്ങളിലേക്ക് പോകാനും ആലോചിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126995/kannur-mayors-post-temporary-relief-to-league-congress-tussle)