---
title: "പ്രണയ വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം ; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു"
english_title: "Fifteen days after love marriage;The newlywed hanged herself in her husband's house"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127075/fifteen-days-after-love-marriagethe-newlywed-hanged-herself-in-her-husbands-house"
published_at: "2023-07-03T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2a108a0a45_download.jpg"
keywords: []
---

# പ്രണയ വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം ; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

> **Lead Summary:** വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിപി നും സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാർ ആദ്യം എതിർത്തിരുന്നെ ങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുക യായിരുന്നു.

കഴിഞ്ഞ ദിവസം യുവതി വീട്ടിൽ പോയിരുന്നു. അപ്പോഴൊക്കെ സന്തോഷവ തിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മരണത്തിൽ ദുരൂഹതയു ണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകി. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് സോന ജോലി ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127075/fifteen-days-after-love-marriagethe-newlywed-hanged-herself-in-her-husbands-house)