---
title: "തലശേരി ജനറൽ ആശുപത്രിക്ക് മുന്നിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തകർത്തു ; വൻ ദുരന്ത മൊഴിവായത് തലനാരിഴക്ക്"
english_title: "A container lorry lost control and broke the high mast light in front of Thalassery General Hospital;Talanarizhak is the epitome of great tragedy"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127334/a-container-lorry-lost-control-and-broke-the-high-mast-light-in-front-of-thalassery-general-hospitaltalanarizhak-is-the-epitome-of-great-tragedy"
published_at: "2023-07-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3cc043a965_Untitled-3_copy.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിക്ക് മുന്നിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തകർത്തു ; വൻ ദുരന്ത മൊഴിവായത് തലനാരിഴക്ക്

> **Lead Summary:** **തലശേരി: ** പുലർച്ചെ നാല് മണിയോടെ ഗുജറാത്തിൽ നിന്നും മോട്ടോർ ബൈക്കുകളുമായി മംഗലാപുരം വഴി ഏറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടയിനർ ലോറി ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റി ഹൈമാസ് ലൈറ്റ് സ്ഥാപിച്ച പോസ്റ്റിലേക്ക് ഇടിച്ച് കയറിയത്.

## Article Content

**തലശേരി: ** പുലർച്ചെ നാല് മണിയോടെ ഗുജറാത്തിൽ നിന്നും മോട്ടോർ ബൈക്കുകളുമായി മംഗലാപുരം വഴി ഏറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടയിനർ ലോറി ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റി ഹൈമാസ് ലൈറ്റ് സ്ഥാപിച്ച പോസ്റ്റിലേക്ക് ഇടിച്ച് കയറിയത്.

ശക്തമായ മഴയുള്ള സമയത്തായിരുന്നു അപകടം. ഡ്രൈവർ സക്കീർ ഹുസൈൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചിരുന്നു. പുലർച്ചെയായതിനാലാണ് വൻ ദുരന്തം വഴി മാറിയത്.

ഫയർഫോഴ്സും, പോലീസുമെത്തിയാണ് അപകടത്തിൽ പെട്ട വാഹനവും, ഹൈമാസ് ലൈറ്റും മാറ്റിയത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതവും മുടങ്ങി. രാത്രികാലങ്ങളിൽ ഡിവൈഡർ കാണാനായി റിഫ്ളക്ട് ലൈറ്റുകളോ, മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല.

ഇത് ആറാം തവണയാണ് ഈ ഭാഗത്ത് അപകടം നടക്കുന്നത്. ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാനുള്ള ക്രമീകരണങ്ങളും ദേശീയപാതാ വിഭാഗം ഒരുക്കിയിട്ടില്ല. ആർ. ജെ. 09. ജി.സി. 1048 വാഹനമാണ് അപകടത്തിൽ പെട്ടത്. വണ്ടി പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127334/a-container-lorry-lost-control-and-broke-the-high-mast-light-in-front-of-thalassery-general-hospitaltalanarizhak-is-the-epitome-of-great-tragedy)