---
title: "പെയ്തൊഴിയാതെ മഴ ; മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കവധി, കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി."
english_title: "rain without falling;In Mahi and many other educational institutes, Kannur University exams have been changed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127462/rain-without-fallingin-mahi-and-many-other-educational-institutes-kannur-university-exams-have-been-changed"
published_at: "2023-07-04T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a42bcc94c34_download_(2).jpg"
keywords: []
---

# പെയ്തൊഴിയാതെ മഴ ; മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കവധി, കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി.

> **Lead Summary:** **മാഹി: ** കനത്ത മഴയെ തുടർന്ന് മാഹിയിലും വിദ്യാലയങ്ങൾക്കവധി പ്രഖ്യാപിച്ചു. കനത്ത മഴ നിലനിൽക്കുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

## Article Content

**മാഹി: ** കനത്ത മഴയെ തുടർന്ന് മാഹിയിലും വിദ്യാലയങ്ങൾക്കവധി പ്രഖ്യാപിച്ചു. കനത്ത മഴ നിലനിൽക്കുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

എന്നാൽ കണ്ണൂർ സർവകലാശാല ഐ ടി സെന്ററിലെ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സ്കിൽ ടെസ്റ്റ് മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് രാവിലെ 9 മണിക്ക് നടക്കുമെന്നും സർവകലാശാല അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127462/rain-without-fallingin-mahi-and-many-other-educational-institutes-kannur-university-exams-have-been-changed)