---
title: "തലശേരിയിലും  ദുരിത പെയ്ത്ത്,  വീട്ടുകിണർ ഇടിഞ്ഞു  താഴ്ന്നു ; സംഗീത കുലപതി  രാഘവൻ മാഷിൻ്റെ പ്രതിമയുടെ സംരക്ഷിത കവചം തകർന്നു"
english_title: "Misery rained in Thalassery too, the house well fell down;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127489/misery-rained-in-thalassery-too-the-house-well-fell-down"
published_at: "2023-07-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a43c6bde125_Untitled-2_copy.jpg"
keywords: []
---

# തലശേരിയിലും  ദുരിത പെയ്ത്ത്,  വീട്ടുകിണർ ഇടിഞ്ഞു  താഴ്ന്നു ; സംഗീത കുലപതി  രാഘവൻ മാഷിൻ്റെ പ്രതിമയുടെ സംരക്ഷിത കവചം തകർന്നു

> **Lead Summary:** **തലശേരി**: തലശേരി മേഖലയിലും ശക്തമായ മഴ നാശം വിതക്കുന്നു. സെൻ്റിനറി പാർക്കിൽ സംഗീത കുലപതി രാഘവൻ മാസ്റ്ററുടെ സ്മരണക്കായി നഗരസഭ നിർമ്മിച്ച പ്രതിമയുടെ സംരക്ഷിത കവചമായ കണ്ണാടി കൂട് തകർന്നു. കണ്ണാടി കൂടിൻ്റെ മുൻഭാഗമാണ് തകർന്നത്.

## Article Content

**തലശേരി**: തലശേരി മേഖലയിലും ശക്തമായ മഴ നാശം വിതക്കുന്നു. സെൻ്റിനറി പാർക്കിൽ സംഗീത കുലപതി രാഘവൻ മാസ്റ്ററുടെ സ്മരണക്കായി നഗരസഭ നിർമ്മിച്ച പ്രതിമയുടെ സംരക്ഷിത കവചമായ കണ്ണാടി കൂട് തകർന്നു. കണ്ണാടി കൂടിൻ്റെ മുൻഭാഗമാണ് തകർന്നത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഈ ഭാഗത്ത് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാറാൽ പോസ്റ്റോഫീസിന് സമീപത്തെ പുളിയുണ്ടയിൽ അജിത്ത് ലാലിൻ്റെ വീട്ടുകിണറാണ് ഉഗ്രശബ്ദത്തിൽ ഇടിഞ്ഞുതാഴ്ന്നത്. ചൊവ്വാഴ്ച നാലുമണിയോടെയായിരുന്നു സംഭവം. സമീപത്ത് ആളുകളില്ലാത്തതിനാൽ കൂടുതൽ അപകടമൊഴിവായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127489/misery-rained-in-thalassery-too-the-house-well-fell-down)