---
title: "കനത്ത മഴയിൽ ;മാഹിയിൽ വീടിന്റെ മതിൽ  തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീണു"
english_title: "During the heavy rain, the wall of the house in Mahi collapsed into the adjacent yard"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127580/during-the-heavy-rain-the-wall-of-the-house-in-mahi-collapsed-into-the-adjacent-yard"
published_at: "2023-07-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5022a8f40e_Untitled-4_copy.jpg"
keywords: []
---

# കനത്ത മഴയിൽ ;മാഹിയിൽ വീടിന്റെ മതിൽ  തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീണു

> **Lead Summary:** **മാഹി:** കനത്ത മഴയിൽ വീടിന്റെ മതിൽ തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീണു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം പട്ടാണിപ്പറമ്പത്ത് രതീശന്റെ വീടിന്റെ പത്തടി ഉയരവും അഞ്ച് മീറ്റർ നീളവുമുള്ള മതിലാണ് തൊട്ട് താഴെയുള്ള പട്ടാണിപ്പറമ്പത്ത് യശോദ ഭവനിൽ ബാലന്റെ വീടിന്റെ അടുക്കള ഭാഗത്തേക്ക് ഇടിഞ്ഞ് വീണത്.

## Article Content

**മാഹി:** കനത്ത മഴയിൽ വീടിന്റെ മതിൽ തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീണു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം പട്ടാണിപ്പറമ്പത്ത് രതീശന്റെ വീടിന്റെ പത്തടി ഉയരവും അഞ്ച് മീറ്റർ നീളവുമുള്ള മതിലാണ് തൊട്ട് താഴെയുള്ള പട്ടാണിപ്പറമ്പത്ത് യശോദ ഭവനിൽ ബാലന്റെ വീടിന്റെ അടുക്കള ഭാഗത്തേക്ക് ഇടിഞ്ഞ് വീണത്.

സംഭവസമയത്ത് അടുക്കള ഭാഗത്ത് ബാലൻ ഉണ്ടായിരുന്നു . ശബ്ദം കേട്ട് ഓടി മാറിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. മതിലിന്റെ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കെട്ടിയതും ബാക്കി ഭാഗം കരിങ്കല്ലുമാണ് കരിങ്കൽ മതിലിൽ നേരിയ വിള്ളലുള്ളത് വീട്ടുകാരിൽ ആശങ്കയുളവാക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127580/during-the-heavy-rain-the-wall-of-the-house-in-mahi-collapsed-into-the-adjacent-yard)