---
title: "#muzhappilangad|കനത്ത മഴ ; മുഴപ്പിലങ്ങാട് ദേശീയപാതയോരത്തെ 15 വീടുകളിൽ വെള്ളം കയറി"
english_title: " # Heavy rain;15# houses along the #Muzhappilangad #National Highway were# flooded"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127858/heavy-rain15-houses-along-the-muzhappilangad-national-highway-were-flooded"
published_at: "2023-07-06T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a646a01721f_Untitled-1_copy.jpg"
keywords: []
---

# #muzhappilangad|കനത്ത മഴ ; മുഴപ്പിലങ്ങാട് ദേശീയപാതയോരത്തെ 15 വീടുകളിൽ വെള്ളം കയറി

> **Lead Summary:** **തലശ്ശേരി :** മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി.. എടക്കാട് പോലീസ് സ്റ്റേഷന് മുന്നിലെ 15-ഓളം വീടുകളിലാണ് കനത്ത മഴയിൽ വെള്ളം കയറിയത്.

## Article Content

**തലശ്ശേരി :** മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി.. എടക്കാട് പോലീസ് സ്റ്റേഷന് മുന്നിലെ 15-ഓളം വീടുകളിലാണ് കനത്ത മഴയിൽ വെള്ളം കയറിയത്.

രണ്ടാം വാർഡിലെ മലക്ക് താഴെ രാമചന്ദ്രനിവാസിൽ മഹാദേവന്റെ വീട്ടിനകത്ത് വെള്ളം കയറി ഇദ്ദേഹത്തിന്റെ അമ്മ വാസന്തിയെ ബന്ധുവീട്ടിലേക്ക് മാറ്റി. ദിമവീട്ടിൽ ഹമീദ്, ജയശ്രീനിവാസിൽ ജയശ്രീ, ഖദീജമൻസിലിൽ തൻസീം, ബഷീർ എന്നിവരുടെ വീട്ടിലും വെളളമെത്തി.

ശാദുലീയ ജുമാമസ്ജിദ് ആൻഡ്‌ ഹയർ സെക്കൻഡറി മദ്രസയുടെ മുറ്റത്ത് വെള്ളം കയറി. മുഴപ്പിലങ്ങാട് - മാഹി ദേശീയപാതാ നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് പിന്നിലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127858/heavy-rain15-houses-along-the-muzhappilangad-national-highway-were-flooded)