---
title: "#Landslide|കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ. "
english_title: "#Landslide in #Kannur #coffee hill."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127904/landslide-in-kannur-coffee-hill"
published_at: "2023-07-06T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a661011fd53_Untitled-3_copy.jpg"
keywords: []
---

# #Landslide|കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ. 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം .

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം .

ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127904/landslide-in-kannur-coffee-hill)