---
title: "#redalert|കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും"
english_title: "Red alert in Kannur and Kasaragod districts;Heavy rainfall will continue in northern districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127957/red-alert-in-kannur-and-kasaragod-districtsheavy-rainfall-will-continue-in-northern-districts"
published_at: "2023-07-06T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a67eff9f31a_Untitled-9_copy.jpg"
keywords: []
---

# #redalert|കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും

> **Lead Summary:** **കണ്ണൂർ: ** സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ: ** സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തീര ദിശയിൽ നിന്നുള്ള മഴ മേഘങ്ങൾ ശക്തമായി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും. കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്.

228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. വടക്കൻ കേരളത്തിൽ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം. സംസ്ഥാനത്തെ തീരദേശ മേഖലയിലാകെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുയരാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127957/red-alert-in-kannur-and-kasaragod-districtsheavy-rainfall-will-continue-in-northern-districts)