---
title: "#collapsed|തലശേരിയിൽ  കൂറ്റൻ മതിൽ തകർന്നുവീണ് വീടിൻ്റെ കിടപ്പുമുറിയും, വാഹനങ്ങളും തകർന്നു ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "In Thalassery, a huge wall collapsed and the house's bedroom and vehicles were destroyed;The couple escaped safely"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127979/in-thalassery-a-huge-wall-collapsed-and-the-houses-bedroom-and-vehicles-were-destroyedthe-couple-escaped-safely"
published_at: "2023-07-06T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a68c32e0cf2_Untitled-10_copy.jpg"
keywords: []
---

# #collapsed|തലശേരിയിൽ  കൂറ്റൻ മതിൽ തകർന്നുവീണ് വീടിൻ്റെ കിടപ്പുമുറിയും, വാഹനങ്ങളും തകർന്നു ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **തലശേരി**:** **തലശേരിക്കടുത്ത് ധർമ്മടം വെള്ളൊഴുക്കിൽ നിർമ്മാണത്തിലുള്ള വീടിന്റെ ഏഴുമീറ്ററോളം ഉയരമുള്ള കൽമതിൽ അടിത്തറയടക്കം ഇളകി വീണ് താഴെയുള്ള വീടും വാഹനങ്ങളും തകർന്നു.

## Article Content

**തലശേരി**:** **തലശേരിക്കടുത്ത് ധർമ്മടം വെള്ളൊഴുക്കിൽ നിർമ്മാണത്തിലുള്ള വീടിന്റെ ഏഴുമീറ്ററോളം ഉയരമുള്ള കൽമതിൽ അടിത്തറയടക്കം ഇളകി വീണ് താഴെയുള്ള വീടും വാഹനങ്ങളും തകർന്നു.

ബിസിനസുകാരനായ എം പി ഗംഗാധരനും, റിട്ട. അധ്യാപികയായ ഭാര്യ പത്മജയും താമസിക്കുന്ന ശ്രീലക്ഷ്മി എന്ന വീടാണ് തകർന്നത്. ഏറെ ഉയരത്തിൽ നിന്നും മതിലിന്റെ കല്ലും മണ്ണും ഒന്നാകെ ഇളകി വീണതിനെ തുടർന്ന് താഴെയുള്ള വീടിന്റെ കിടപ്പുമുറി പൂർണ്ണമായും, വീടിൻ്റെ മറ്റ് ഭാഗങ്ങളും പോർച്ചിൽ നിർത്തിയിട്ട മാരുതി കാറും, ആക്ടിവ സ്കൂട്ടറും ഭാഗി കമായും തകർന്നു.

അപകട സമയം മുറിക്കുള്ളിലായിരുന്ന ദമ്പതികൾ ശബ്ദം കേട്ട് പുറത്തേക്കോടി മാറിയതിനാൽ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു. ഉയരത്തിൽ നിന്നുള്ള മതിൽ ക്കെട്ട് പതിച്ചതിനാൽ വീട് ഒന്നാകെ ഉലഞ്ഞ് അപകടാവ സ്ഥയിലായിട്ടുണ്ട്. ചുമരുകളിൽ വിള്ളലുമുണ്ട്. വിവരമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.

ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ.രവി, വാർഡ് മെമ്പർ എം.പി.മോഹ നൻ, വിവിധ പാർട്ടി നേതാ ക്കളായ പി.എം പ്രഭാകരൻ മാ സ്റ്റർ, വരച്ചൽ സന്തോഷ്, കുന്നുമ്മൽ ചന്ദ്രൻ, പി.ടി.സനൽ കുമാർ, അഭിലാഷ് വേലാണ്ടി, പി. രാജീവൻ, സന്ദീപ് ദാമോദരൻ, എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീ സർ ഷനോജ്, തുടങ്ങിയവരും സ്ഥലത്തെത്തി. ധർമ്മടം പോലിസും അന്വേഷണം നടത്താൻ എത്തിയിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. ധർമ്മടം സ്വദേശി ഷഫിർ പണിയുന്ന വീടിന്റെ മതിലാണ് തകർന്നു താഴെ പതിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127979/in-thalassery-a-huge-wall-collapsed-and-the-houses-bedroom-and-vehicles-were-destroyedthe-couple-escaped-safely)