---
title: "#vatakara |വടകരയിൽ വൈദ്യുതി ലൈൻ സൈക്കിളിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം ; കെഎസ്ഇബി മണിയൂർ സെക്ഷൻ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്"
english_title: "Death of Nihal of Vadakara;UDF protest march to KSEB Maniyur section office"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/128204/death-of-nihal-of-vadakaraudf-protest-march-to-kseb-maniyur-section-office"
published_at: "2023-07-07T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ace49665b_download_(10).jpg"
keywords: []
---

# #vatakara |വടകരയിൽ വൈദ്യുതി ലൈൻ സൈക്കിളിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം ; കെഎസ്ഇബി മണിയൂർ സെക്ഷൻ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്

> **Lead Summary:** **വടകര: **വടകര മണിയൂരിൽ പൊട്ടിവീണ വൈദ്യുതി ലൈൻ സൈക്കിളിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തം. മണിയൂർ സെക്ഷൻ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്.

## Article Content

**വടകര: **വടകര മണിയൂരിൽ പൊട്ടിവീണ വൈദ്യുതി ലൈൻ സൈക്കിളിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തം. മണിയൂർ സെക്ഷൻ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്.

നിഹാലിന്റെ മരണത്തിന്റെ ഉത്തരവാദിത്വം കെഎസ്ഇബിക്കാണെന്ന് നേതാക്കൾ ആരോപിച്ചു. മുതുവനയിലെ വാരിയം പൊയിൽ താഴകുനി അബ്ദുള്ളയുടെ സ്ഥലത്ത് വളരെ പഴകിയ ഇലക്ട്രിസിറ്റി പോസ്റ്റ് മാറ്റണമെന്ന് ആവശ്യപെട്ടു കൊണ്ട് വീട്ടുടമകഴിഞ്ഞ ആറ്‌ മാസമായി നിരവധി തവണ ഇലക്ട്രിസിറ്റി ഓഫീസിൽ പരാതി കൊടുത്തിട്ടും, അതൊന്നു ചെവി കൊള്ളുവാൻ ബന്ധപെട്ടവർ തയ്യാറായില്ലയെന്ന ആരോപണമുണ്ട്.

രണ്ട് ദിവസം മുമ്പ് ഇലക്ട്രിക് കമ്പി വളരെതാണ് സർവീസ് വയറിനു മുകളിൽ തങ്ങി അപകടാവസ്ഥയിൽ ആണെന്ന് അറിയിച്ചിട്ടും പരിഹാരമുണ്ടാക്കിയില്ല. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തെങ്ങ് വീണതിന്റെ ഭാഗമായി പഴകിയ നേരത്തെ മാറ്റണമെന്ന് ആവശ്യപെട്ടിട്ടും മാറ്റാത്ത ഇലക്ട്രിക്പോസ്റ്റ് മുറിഞ്ഞു വീഴുകയായിരുന്നു. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന നിഹാൽ ഷോക്കേറ്റ സമയത്ത് തൊട്ടടുത്ത വീട്ടിലെ യുവതിയും ഓടി കൂടിയനാട്ടുകാരും നിരവധി തവണ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചിട്ടും ഫോൺ അറ്റന്റ് ചെയ്യുവാൻ ഒഫീസിലെ ജീവനക്കാർ തയ്യാറായില്ല.

ഫോൺ അറ്റന്റ് ചെയ്തു പവർ ഓഫാക്കായിട്ടുണ്ടെങ്കിൽ നിഹാലിനെ ഈ അപകടത്തിൽ നിന്ന് രക്ഷപെടുത്താമായിരുന്നു. മണിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിലാണ് മണിയൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച് നടത്തിയത്.മുഹമ്മദ്‌ നിഹാലിന്റെ മരണത്തിനു ഉത്തരവാദി കെഎസ്ഇബി അധികൃതർ ആണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു പ്രതിഷേധ മാർച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ചാലിൽ അധ്യക്ഷനായി. വില്യാപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. സി ഷീബ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി. പി വിശ്വനാഥൻ മാസ്റ്റർ, ചന്ദ്രൻ മൂഴിക്കൽ, റസാഖ് മഠത്തിൽ,പറമ്പത്ത് കുഞ്ഞികൃഷ്ണൻ പ്രശാന്ത് കരുവഞ്ചേരി , ഗീമേഷ് മണിയൂർ, ഇസ്മയിൽ ചില്ല, എം. പി മനോജൻ സംസാരിച്ചു. മാർച്ചിന് സുരേഷ് കുറ്റിലാട്ട്, വി. പി സർവോത്തമൻ, ഹാഷിം എൻ. കെ, കെ. പി മനോജൻ, സലാം അമ്മിണികണ്ടി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/128204/death-of-nihal-of-vadakaraudf-protest-march-to-kseb-maniyur-section-office)