---
title: "# dead|കൊണ്ടോട്ടിയിൽ യുവാവ് മരിച്ച നിലയിൽ; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ"
english_title: "#Young# man found #dead in# Kondoti #Three people are in# police# custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/128615/young-man-found-dead-in-kondoti-three-people-are-in-police-custody"
published_at: "2023-07-08T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94fefb5bd2_Untitled-1_copy.jpg"
keywords: []
---

# # dead|കൊണ്ടോട്ടിയിൽ യുവാവ് മരിച്ച നിലയിൽ; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം : ** ചെറുകാവ് പെരിങ്ങാവിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. മഞ്ചേരി സ്വദേശി മുജീബ്റഹ്മാനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച ക്വാർട്ടേഴ്സിലെത്തിയതായിരുന്നു.

## Article Content

**മലപ്പുറം : ** ചെറുകാവ് പെരിങ്ങാവിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. മഞ്ചേരി സ്വദേശി മുജീബ്റഹ്മാനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച ക്വാർട്ടേഴ്സിലെത്തിയതായിരുന്നു.

ബോധരഹിതനായ അവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ചനിലയിൽ കാണുമ്പോൾ കൂടെ വന്ന സുഹൃത്തുക്കൾ അപ്രത്യക്ഷരായിരുന്നു. ഇവരെ പിന്നീട് കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/128615/young-man-found-dead-in-kondoti-three-people-are-in-police-custody)